Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

കെ ടി ജലീൽ കസ്റ്റംസ് ഓഫീസിലെത്തി

കൊച്ചി. കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച മന്ത്രി കെടി ജലീല്‍ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തി. ഔദ്യോഗിക വാഹനത്തിലാണ് മന്ത്രി ചോദ്യം ചെയ്യലിന് ഹാജരാകാനെത്തിയത്.
നേരത്തെ എന്‍ഐഎയും ഇഡിയും മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്തിരുന്നു. ഇത് മൂന്നാം തവണയാണ് മന്ത്രിയെ അന്വേഷണ ഏജന്‍സി വിളിച്ച്‌ വരുത്തി ചോദ്യം ചെയ്യുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് കൊച്ചിയില്‍ കസ്റ്റംസ് ചോദ്യം ചെയ്യല്‍ .

മറ്റ് കേന്ദ്ര ഏജന്‍സികള്‍ക്കുമുന്നില്‍ ഒളിച്ചാ മന്ത്രി കെ ടി ജലീല്‍ നേരത്തെ ചോദ്യം ചെയ്യലിന് പോയതെങ്കില്‍ പരസ്യമായിത്തന്നെയാണ് ഇത്തവണത്തെ വരവ്. സ്വകാര്യ വാഹനം ഉപയോഗിച്ചത് അടക്കമുള്ള കാര്യങ്ങള്‍ അന്ന് വിവാദമാകുകയും ചെയ്തിരുന്നു.

ഉച്ചയ്ക്ക് 12 മണിയോടെയാണ് ഔദ്യോഗിക വാഹനത്തില്‍ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്‍റീവ് ഓഫീസില്‍ മന്ത്രി എത്തിയത്.

മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തതിനാണ് വിളിച്ചുവരുത്തിയിരിക്കുന്നതെങ്കിലും സ്വര്‍ണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായുളള ഫോണ്‍ വിളികള്‍, കോണ്‍സുലേറ്റുമായുളള ബന്ധം, ഭക്ഷ്യകിറ്റ് വിതരണം, ഈന്തപ്പഴ വിതരണം എന്നിവ സംബന്ധിച്ചെല്ലാം മന്ത്രിയില്‍ നിന്ന് വിവരങ്ങള്‍ തേടുന്നുണ്ട് . ഇതിനായി ഡല്‍ഹിയില്‍ നിന്ന് പ്രത്യേക ചോദ്യാവലിയും തയറാക്കി അന്വേഷണസംഘത്തിന് നല്‍കിയിട്ടുണ്ട്.

മന്ത്രി ജലീലിന്‍റെ ഗണ്‍മാന്‍റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത അന്വേഷണസംഘം കഴിഞ്ഞ ദിവസം ഇയാളുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. യുഎ ഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ധങ്ങളും ഈന്തപ്പഴവും വിതരണം ചെയ്തതിന്‍റെ മറവില്‍ സ്വര്‍ണക്കളളക്കടത്ത് നടന്നോയെന്നും പരിശോധിക്കുന്നുണ്ട്. നയതന്ത്ര ചാനലിലൂടെ കൊണ്ടുവന്ന മതഗ്രന്ധങ്ങളും ഈന്തപ്പഴവും മറ്റ് മന്ത്രി ഇടപെട്ട് പുറത്ത് വിതരണം ചെയ്തത് ചട്ടവിരുദ്ധമാണെന്നും പ്രോട്ടോകോള്‍ ലംഘനമാണെന്നും കേന്ദ്ര ഏജന്‍സികള്‍ കരുതുന്നു. എന്നാല്‍ കോണ്‍സുലേറ്റില്‍ നിന്ന് ആവശ്യപ്പെട്ടതനുസരിച്ചാണ് മതഗ്രന്ധങ്ങള്‍ വിതരണം ചെയ്യാന്‍ ഏല്‍പിച്ചതെന്നാണ് മന്ത്രി ജലീലിന്‍റെ നിലപാട്.

യു എഇ കോണ്‍സുലേറ്റ് കൊണ്ടുവന്ന ഖുര്‍ആന്‍ മന്ത്രി കെ ടി ജലീല്‍ വിതരണം ചെയ്തതില്‍ നിരവധി ചട്ടലംഘനങ്ങള്‍ ഉണ്ടെന്നാണ് കസ്റ്റംസിന്‍റെ വാദം. കോണ്‍സുലേറ്റിന്‍റെ ഉപയോഗത്തിനായി നികുതി ഈടാക്കാതെയാണ് ഖുര്‍ആന്‍ കൊണ്ടുവന്നത്. ഇത് പുറത്ത് വിതരണം ചെയ്തതിലൂടെ നികുതി ഇളവിനുള്ള അര്‍ഹത നഷ്ടപ്പെട്ടെന്നും കസ്റ്റംസ് പറയുന്നു.

നയതന്ത്ര പ്രതിനിധികളുമായി മന്ത്രിമാര്‍ നേരിട്ട് ബന്ധപ്പെടാന്‍ പാടില്ലെന്നാണ് ചട്ടം. വിദേശകാര്യമന്ത്രാലയം വഴിയേ ആശയവിനിമയം പാടുള്ളൂ. കേന്ദ്രസര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി തേടണം. ഇതെല്ലാം ലംഘിക്കപ്പെട്ടു.