Agriculture

Entertainment

September 22, 2021

BHARATH NEWS

Latest News and Stories

മാവോയിസ്റ്റ് വേൽ മുരുഗൻ്റ മരണം സഹോദരൻ ജില്ലാ കോടതിയിൽ ഹരജി ഫയൽ ചെയ്തു

കല്‍പറ്റ. ബാണാസുര മലയില്‍ തണ്ടര്‍ബോള്‍ട്ടുമായി ഏ‌റ്റുമുട്ടലില്‍ കൊല്ലപ്പെട്ട വേല്‍മുരുകന്റെ മരണം വ്യാജ ഏ‌റ്റുമുട്ടലാണെന്നും ഇതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വേല്‍മുരുകന്റെ സഹോദരന്‍ മുരുകന്‍ കോടതിയെ സമീപിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകരാണ് മുരുകന് വേണ്ടി വയനാട് ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കിയത്.

വേല്‍മുരുകന്റെ ശരീരത്തില്‍ കുറേയേറെ മുറിവുകളുണ്ടായിരുന്നു. അടുത്ത് നിന്ന് വെടിവച്ചതിനാലാണ് ഇതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പ്രാഥമിക പരിശോധനയില്‍ നാല് വെടിയുണ്ടകളും നാല്‍പതിലേറെ മുറിവുകളും വേല്‍മുരുകനുണ്ടായിരുന്നു എന്ന് കണ്ടെത്തി. വേൽമുരുഗൻ്റെ സമീപത്ത് നിന്ന് ലഭിച്ച 303 തോക്കും. വെടിവെക്കാൻ തണ്ടർബോൾട്ട് ഉപയോഗിച്ച തോക്കുകളുമാണ് കോടതിയിൽ ഹാജരാക്കിയത് സായുധരായ ആറംഗ സംഘമാണ് വെടിവച്ചതെന്നും ഇവരില്‍ നിന്ന് റൈഫിളും ലഘുലേഖകളും പിടിച്ചെടുത്തതായി പൊലീസ് പറ‍ഞ്ഞു.