Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

‘വോഗ് ഇന്ത്യ വുമണ്‍ ഓഫ് ദി ഇയര്‍’ ആയി മന്ത്രി കെ കെ ശൈലജ

മുംബൈ: ലോകപ്രശസ്ത ഫാഷന്‍, ലൈഫ്‌സ്‌റ്റൈല്‍ മാഗസിനായ വോഗിന്റെ ‘വോഗ് ഇന്ത്യ വുമണ്‍ ഓഫ് ദി ഇയര്‍’ ആയി മന്ത്രി കെ കെ ശൈലജ. നവംബര്‍ മാസത്തെ കവര്‍ ചിത്രത്തിലാണ് ആരോഗ്യ മന്ത്രി ഇടം നേടിയത്. ഇന്ത്യന്‍ പതിപ്പിന്റെ കവര്‍ പേജിലാണ് മന്ത്രിയുടെ ചിത്രം. നിപ്പാ, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ മുന്നില്‍ നിന്നു നയിച്ച വനിതാ നേതാവ് എന്ന നിലയിലാണ് വോഗ് കെ കെ ശൈലജയെ അടയാളപ്പെടുത്തുന്നത്.

അതത് മേഖലയില്‍ കഴിവ് തെളിയിച്ച വനിതകളെയാണ് വോഗ് വുമണ്‍ ഓഫ് ദ ഇയര്‍ ആയി പറയുന്നത്. വുമണ്‍ ഓഫ് ദ ഇയര്‍ 2020 എന്ന ക്യാപ്ഷനോടെയാണ് കെ കെ ശൈലജയുടെ കവര്‍ ഫോട്ടോ. വോഗ് ഇന്ത്യയുടെ ഏറ്റവും പുതിയ പതിപ്പില്‍ ശൈലജടീച്ചറുടെ എക്‌സ്‌ക്ലൂസീവ് അഭിമുഖവുമുണ്ട്.

ബോളിവുഡ് താരം ശില്‍പ ഷെട്ടി, സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് എന്നിവരുടെയും പ്രത്യേക അഭിമുഖം ഈ ലക്കത്തെ വോഗ് ഇന്ത്യയില്‍ ഉണ്ട്. ഈ മാസം അവസാനമായിരിക്കും വിജയയിയെ പ്രഖ്യാപിക്കുക.