Agriculture

Entertainment

September 22, 2021

BHARATH NEWS

Latest News and Stories

റഷ്യൻ മിലിറ്ററി ഹെലികോപ്റ്റർ വെടിവെച്ചിട്ടു രണ്ട് മരണം

മോ​സ്കോ. റ​ഷ്യ​ൻ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ അ​സ​ർ​ബൈ​ജാ​ൻ വെ​ടി​വെ​ച്ചി​ട്ടു. സം​ഭ​വ​ത്തി​ൽ ഹെ​ലി​കോ​പ്റ്റ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് പ​രു​ക്കേ​റ്റു.

അ​ബ​ദ്ധ​ത്തി​ൽ സം​ഭ​വി​ച്ച​താ​ണെ​ന്നാ​ണ് അ​സ​ർ​ബൈ​ജാ​ന്‍റെ വി​ശ​ദീ​ക​ര​ണം.അ​ർ​മേ​നി​യ​ൻ അ​തി​ർ​ത്തി​യി​ൽ അസർബൈജാനി അധീനതയിലുള്ള നഖിവൻ മേഖലക്ക് സമീപമാണ് ആക്രമണം ഉണ്ടായത്.പ​റ​ക്കു​ക​യാ​യി​രു​ന്ന എം​ഐ 24 ഹെ​ലി​കോ​പ്റ്റ​റാ​ണ് അ​സ​ർ​ബൈ​ജാ​ൻ വീ​ഴ്ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ അ​സ​ർ​ബൈ​ജാ​ൻ മാ​പ്പ് പ​റ​ഞ്ഞ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. മുൻ സോവിയറ്റ് രാജ്യങ്ങളായ അർമേനിയയും അസർബൈജാനും തമ്മിലുള്ള സംഘർഷത്തിനിടയിൽ അർമേനിയ പക്ഷത്ത് നിലയുറപ്പിക്കാൻ അസർബൈജാൻ്റെ അക്രമണം റഷ്യക്ക് കാരണമായേക്കാം.അസർബൈജാനെ പിന്തുണയ്ക്കുന്നത് തുർക്കിയാണ്