Agriculture

Entertainment

September 22, 2021

BHARATH NEWS

Latest News and Stories

പീഡനകേസ് പ്രതികൾ പിടിയിൽ

തിരുവനന്തപുരം. പ്രായപൂര്‍ത്തിയാകാത്ത എസ്.ടി.വിഭാഗം പെണ്‍കുട്ടിയെ വാടക വീട്ടില്‍ താമസിപ്പിച്ച്‌ പീഡിപ്പിക്കാന്‍ സൗകര്യമൊരുക്കികൊടുത്ത സംഭവത്തില്‍ മോഷണകേസുകളിലെ പ്രതികളെ പോക്സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തു. മുട്ടത്തറ റ്റി.സി. 43|920 ല്‍ മുഹമ്മദ് ജിജാസ്(35),കടയ്ക്കാവൂര്‍ തെക്കെപ്ലാകം വീട്ടില്‍ മേബിള്‍(42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇവര്‍ മുന്‍പ് മോഷണ കേസുകളില്‍ അറസ്റ്റിലായിട്ടുണ്ട്. ഈ കേസിലെ മറ്റു പ്രതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു. റൂറല്‍ എസ്.പി. പി.ബി.അശോകിന് കിട്ടിയ രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ ഡിവെെ.എസ്.പി.എസ്.വെെ.സുരേഷിന്‍െറനിര്‍ദ്ദേശ പ്രകാരം വട്ടപ്പാറ ഇന്‍സ്പെക്ടര്‍ ബിനുകുമാര്‍ ,ഡബ്ല്യൂ.എസ്.സി.പി.ഒ.പ്രബിന്‍,ഷാഡോ പോലീസ് അംഗങ്ങളായ ജി.എസ്.ഐ.ബിജുഹക്ക്,സി.പി.ഒ മാരായ സുധീര്‍,അനൂപ്,ഷിജു,സുനില്‍രാജ്,എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.