Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

തദ്ദേശ തെരഞ്ഞെടുപ്പ്: കോവിഡ് രോഗികള്‍ക്ക് വോട്ടുചെയ്യാന്‍ പ്രത്യേക സമയം അനുവദിക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് രോഗികള്‍ക്ക് പ്രത്യേക സമയം അനുവദിക്കും. അവസാന ഒരു മണിക്കൂറാണ് കോവിഡ് രോഗികള്‍ക്ക് വോട്ടുചെയ്യാന്‍ പ്രത്യേകം അനുവദിക്കുക. ഇതിനായി ഓര്‍ഡിനന്‍സ് കൊണ്ടു വരും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

കോവിഡ് രോഗികള്‍ക്ക് വോട്ടെടുപ്പ് നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ തപാല്‍ ബാലറ്റിന് അപേക്ഷിക്കാം. അതിനുശേഷം കോവിഡ് ബാധിക്കുന്നവര്‍ക്കാണ് പ്രത്യേകം അനുവദിച്ച സമയത്ത് വോട്ട് ചെയ്യാന്‍ അവസരം. രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മാത്രമല്ല, തൊട്ടടുത്ത ദിവസങ്ങളില്‍ രോഗം ബാധിച്ചവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമുണ്ടാകും. പി പി ഇ കിറ്റ് അടക്കമുള്ള സജ്ജീകരണങ്ങള്‍ ഇതിനായി ഏര്‍പ്പെടുത്തും.