Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

ഇവിഎമ്മുകളെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണം – കാർത്തി ചിദംബരം

ന്യൂഡല്‍ഹി. തെരഞ്ഞെടുപ്പ് പരാജയം നേരിടുമ്ബോഴെല്ലാം ഇ.വി.എമ്മിനെ കുറ്റപ്പെടുത്തി രംഗത്തെത്തുന്ന പ്രവണതയ്ക്കെതിരെ കോണ്‍ഗ്രസ് നേതാവും എംപിയുമായ കാര്‍ത്തി ചിദംബരം. തെരഞ്ഞെടുപ്പിന്റെ ഫലം എന്തായാലും, ഇ.വി.എമ്മിനെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കേണ്ട സമയമായെന്ന് അദ്ദേഹം പറഞ്ഞു. തന്റെ അനുഭവത്തില്‍, ഇ.വി എം സിസ്റ്റം ശക്തവും കൃത്യവും ആശ്രയയോഗ്യവുമാണ്. കാര്‍ത്തി പറഞ്ഞു.

‘ഇ.വി എം സിസ്റ്റം ശക്തവും കൃത്യവും ആശ്രയയോഗ്യവുമാണ്. ഇത് എന്റെ കാഴ്ചപ്പാടാണ്. ഞാന്‍ അതിനൊപ്പം നില്‍ക്കുന്നു
രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ഇ.വി.എമ്മിനെക്കുറിച്ച്‌ സംശയമുയരുന്നുണ്ട്. പ്രത്യേകിച്ചും ഫലങ്ങള്‍ അവര്‍ക്ക് അനുകൂലമാകാത്തപ്പോള്‍. ഇതുവരെ ആരും അവരുടെ അവകാശവാദങ്ങള്‍ ശാസ്ത്രീയമായി അവതരിപ്പിച്ചിട്ടില്ലെന്നും കാര്‍ത്തി ചിദംബരം ട്വീറ്റില്‍ പറഞ്ഞു.

2019 ലെ ബീഹാര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇ.വി.എമ്മില്‍ അട്ടിമറി നടക്കാന്‍ സാധ്യതയുണ്ടെന്ന് ബിജെപി പറഞ്ഞതായ ഒരു വാര്‍ത്തയുടെ ലിങ്ക്
പങ്കുവെച്ച്‌ കൊണ്ടായിരുന്നു കാര്‍ത്തി ചിദംബരം ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.

ഇ.വി എം ഉപയോഗിച്ച്‌ എന്തും സാധ്യമാകുമെന്ന് ബിജെപി ബീഹാര്‍ ഉപതെരഞ്ഞെടുപ്പില്‍ തന്നെ പറഞ്ഞിരിക്കുന്നു എന്നായിരുന്നു ഇതിനൊപ്പം കാര്‍ത്തി കുറിച്ചത്. എന്നാല്‍ ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് തോല്‍ക്കുമ്ബോള്‍ ഇ.വി.എമ്മിനെ കുറ്റപ്പെടുത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടിനെതിരെ കാര്‍ത്തി മറ്റൊരു ട്വീറ്റ് കൂടി ഇട്ടത്.
ഇവിഎമ്മുകളുടെ വിശ്വാസ്യതയെക്കുറിച്ച് സ്വന്തം പാർട്ടി നേതാവ് ഉദിത് രാജ് ആശങ്ക ഉന്നയിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് കാർത്തി ചിദംബരത്തിന്റെ ട്വീറ്റുകൾ വന്നത്.