Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

ബിനീഷിന് 14 ദിവസം റിമാൻ്റ്.ജുഡീഷ്യല്‍ കസ്‌റ്റഡിയിലുള‌ള ബിനീഷിനെ ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലിലേക്കാണ് മാ‌റ്റുക.

ബംഗളൂരു. ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട കള‌ളപ്പണ-ബിനാമി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് കസ്‌റ്റഡിയില്‍ കഴിയുന്ന ബിനീഷ് കോടിയേരിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു. ജുഡീഷ്യല്‍ കസ്‌റ്റഡിയിലുള‌ള ബിനീഷിനെ ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലിലേക്കാണ് മാ‌റ്റുക. ബിനീഷിന്റെ ജാമ്യാപേക്ഷ ഈ മാസം 18ന് കോടതി പരിഗണിക്കും. ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാനായി ഇ.ഡി ഒരാഴ്‌ചത്തെ സമയം ചോദിച്ചതിനെ തുടര്‍ന്നാണിത്.

കഴിഞ്ഞ പന്ത്രണ്ട് ദിവസമായി എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്‌റ്റഡിയിലുള‌ള ബിനീഷിന്റെ വീട്ടില്‍ ഇ.ഡി റെയ്‌ഡ് നടത്തിയിരുന്നു. ഇവിടെനിന്നും ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്‌തത്.

കേസില്‍ മുഖ്യപങ്കുണ്ടെന്ന് ഇ.ഡി സംശയിക്കുന്ന കാര്‍ പാലസ് ഉടമ അബ്‌ദുള്‍ ലത്തീഫ് ബിനീഷിന്റെ ബിനാമിയാണെന്നാണ് കരുതുന്നത്. ലഹരിമരുന്ന് കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ബിനീഷിനെയും ലത്തീഫിനെയും ഒരുമിച്ച്‌ ചോദ്യം ചെയ്യണമെന്നാണ് ഇ.ഡി ആലോചിക്കുന്നത്.എന്നാല്‍ ഒളിവിലായ അബ്‌ദുള്‍ ലത്തീഫിനെ ഇതുവരെ കണ്ടെത്തിയിട്ടില്ല.