Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

എലിപ്പനി വ്യാപനം: പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

എറണാകുളം: മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് എലിപ്പനി രോഗികളുടെ എണ്ണം ഈ വര്‍ഷം എറണാകുളം ജില്ലയില്‍ വളരെ കൂടുതലാണ്. 40 സ്ഥിരീകരിച്ച എലിപ്പനി കേസുകളും 301 സംശയിക്കപ്പെടുന്ന കേസുകളും 11 മരണങ്ങളും ഈ വര്‍ഷം ജില്ലയില്‍ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ നവംബര്‍ 5 മുതല്‍ 20 വരെ ഊര്‍ജ്ജിത എലിപ്പനി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി ‘മൃതസഞ്ജീവനി ക്യാമ്പെയ്ന്‍’ നടത്തുന്നു.

പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൈകാലുകളില്‍ മുറിവുകളുള്ളപ്പോള്‍ വെള്ളക്കെട്ടുകളിലും മലിനമായ മണ്ണിലും ഇറങ്ങാതിരിക്കുക. അഥവാ ഇറങ്ങേണ്ടി വന്നാല്‍ മുറിവുകള്‍ വെള്ളം കടക്കാത്ത വിധം പൊതിഞ്ഞു സൂക്ഷിക്കുക.

വ്യക്തിഗത സുരക്ഷക്കായി കയ്യുറകളും കാലുറകളും ഉപയോഗിക്കുക.

വെള്ളക്കെട്ടുകളിലും മലിനമായ മണ്ണിലും ജോലി ചെയ്യുന്നവര്‍, ജോലിയില്‍ ഏര്‍പ്പെടുന്നതിനു മുമ്പ് ആഴ്ചയില്‍ ഒരിക്കല്‍ എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സി സൈക്ലിന്‍ ഗുളികകള്‍ 200 mg വീതം 6 മുതല്‍ 8 ആഴ്ച വരെ തുടര്‍ച്ചയായി കഴിക്കുക .

ജോലി അതിനുശേഷം തുടര്‍ന്നും ചെയ്യുന്നുവെങ്കില്‍ 2 ആഴ്ചത്തെ ഇടവേളക്കു ശേഷം വീണ്ടും ഡോക്‌സി സൈക്ലിന്‍ ഗുളികകള്‍ കഴിക്കുന്നത് തുടരുക.

ആഹാരശേഷം മാത്രം ഡോക്‌സി സൈക്ലിന്‍ ഗുളികകള്‍ കഴിക്കുക. ഒപ്പം ധാരാളം വെള്ളം കുടിക്കുക.

പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ വൈദ്യസഹായം തേടുക. ഒപ്പം ഡോക്ടറോട് ജോലി വിവരങ്ങള്‍ പറയുക.