Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

കുനാല്‍ കമ്രയ്ക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാന്‍ അറ്റോര്‍ണി ജനറല്‍ അനുമതി നൽകി.

മുംബയ്. അര്‍ണബ് ഗോസാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെ പരിഹസിച്ച്‌ ട്വീറ്റ് ചെയ്ത ഹാസ്യാവതാരകന്‍ കുനാല്‍ കമ്രയ്ക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ അനുമതി നല്‍കി.

‘കുനാല്‍ കമ്ര സുപ്രീംകോടതിക്കെതിരെ കടുത്ത ആക്ഷേപമാണ് ഉന്നയിച്ചതെന്നും’ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

ആത്മഹത്യാപ്രേരണക്കേസില്‍ അര്‍ണബിന് സുപ്രീംകോടതി ഇടക്കാലജാമ്യം അനുവദിച്ചതിന് പിന്നാലെയുള്ള കുനാല്‍ കമ്രയുടെ ഏതാനും ട്വീറ്റുകള്‍ക്കെതിരെ മുംബയിലെ അഭിഭാഷകനായ റിസ്വം സിദ്ദിഖിയാണ് പരാതി നല്‍കിയത്.

സുപ്രീംകോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ തമാശയെന്ന് ട്വീറ്റ് ചെയ്തതിന് പിന്നാലെ കാവിനിറമണിഞ്ഞ സുപ്രീംകോടതിയുടെ ചിത്രവും കുനാല്‍ പോസ്റ്റ് ചെയ്തിരുന്നു.

വിമാനത്തില്‍ ഫാസ്റ്റ് ട്രാക്കിലൂടെ ആദ്യമെത്തിയ ഫസ്റ്റ് ക്ലാസ് യാത്രികര്‍ക്ക് ഷാംപെയ്ന്‍ വിളമ്ബുകയാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, സാധാരണക്കാര്‍ക്ക് എന്നെങ്കിലും അകത്ത് സീറ്റ് കിട്ടുമോ എന്ന് പോലും അറിയാത്ത സാഹചര്യമാണ്’ എന്നും കാട്ടി കമ്ര ട്വീറ്റ് ചെയ്തിരുന്നു. സുപ്രീംകോടതിയെ ഇകഴ്ത്തിക്കാട്ടാനുള്ള മനഃപൂര്‍വമായ ശ്രമമാണിതെന്ന് പരാതിക്കാരന്‍ ആരോപിച്ചു.