Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

യു.എ.ഇ കോണ്‍സുലേറ്റ് അഡ്മിന്‍ അറ്റാഷെ റാഷിദ് ഖമീസ് അലിയുടെ നയതന്ത്ര പരിരക്ഷ ഒഴുവാക്കിയതായി യുഎഇ ഗവൺമെൻ്റ്. എൻഐഎ ദുബായിലേക്ക്

തിരുവനന്തപുരം. നയതന്ത്ര ബാഗേജ് വഴിയുള്ള പിടിക്കപ്പെട്ടതിനു പിന്നാലെ ദുബായിലേക്കു കടന്ന യു.എ.ഇ കോണ്‍സുലേറ്റ് അഡ്മിന്‍ അറ്റാഷെ റാഷിദ് ഖമീസ് അലിക്കെതിരെ നടപടിയുമായി ദുബായ് സര്‍ക്കാര്‍. നടപടികളുടെ ഭാഗമായി റാഷിദ് ഖമീസിന്റെ എല്ലാ നയതന്ത്ര പരിരക്ഷയും റദ്ദാക്കിയെന്നും നയതന്ത്ര ഐഡി കാര്‍ഡ് തിരിച്ചെടുത്തെന്നും കേരളത്തിലെ പ്രോട്ടോക്കോള്‍ വിഭാഗത്തെ യുഎഇ വിദേശകാര്യ വകുപ്പ് അറിയിച്ചു. നയതന്ത്ര പരിരക്ഷ ഇല്ലാതായ സാഹചര്യത്തില്‍ എന്‍ഐഎ സംഘം വീണ്ടും ദുബായിലേക്കു പോകാനൊരുങ്ങുകയാണ്.

അന്വേഷണവുമായി സഹകരിക്കുമെന്നു യു.എ.ഇ ഇന്ത്യയെ അറിയിച്ചിട്ടുമുണ്ട്. ദുബായിലും ഇതു സംബന്ധിച്ച്‌ അന്വേഷണം നടക്കുന്നുണ്ട്. കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബി ലോക്ഡൗണിനെ തുടര്‍ന്നു നാട്ടിലേക്കു മടങ്ങിയ സമയത്തു കോണ്‍സുലേറ്റിന്റെ ചുമതല വഹിച്ച അഡ്മിന്‍ അറ്റാഷെ ആയിരുന്നു റാഷിദ് അലി