Agriculture

Entertainment

September 22, 2021

BHARATH NEWS

Latest News and Stories

കണവയില്‍ കൊറോണ: ഇന്ത്യന്‍ കമ്പനിയില്‍ നിന്നുള്ള മത്സ്യ ഇറക്കുമതിക്ക് വിലക്ക്

ബീജിങ്: കണവയില്‍ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തി. ഇന്ത്യന്‍ കമ്പനിയില്‍ നിന്ന് ഇറക്കുമതി ചെയ്ത കണവ മത്സ്യത്തിലാണ് കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ചൈനീസ് കസ്റ്റംസ് ഓഫിസ് അറിയിച്ചത്.

ശീതീകരിച്ച കണവ മത്സ്യത്തിലാണ് കൊറോണ വൈറസ് കണ്ടെത്തിയത്. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ബാസു ഇന്റര്‍നാഷണലില്‍ നിന്ന് മത്സ്യം ഇറക്കുമതി ചെയ്യുന്നതിന് ചൈന ഒരാഴ്ചത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി.

ബാസു ഇന്റര്‍നാഷണലില്‍ നിന്നെത്തിയ പാക്കേജിലെ മൂന്ന് സാമ്പിളിലാണ് വൈറസിനെ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് പായ്ക്കറ്റ് തിരിച്ചയക്കുകയും കമ്പനിക്ക് ഒരാഴ്ചത്തെ വിലക്ക് ഏര്‍പ്പെടുത്തുകയുമായിരുന്നു. ഒരാഴ്ചയ്‌ക്കേ ശേഷം വിലക്ക് നീങ്ങുമെന്ന് ചൈനീസ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റംസ് വ്യക്തമാക്കി.