Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

ഇന്ന് പ്രകാശങ്ങളുടെ ഉത്സവം നരേന്ദ്രമോദി രാജ്യത്തിലെ ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്നു

ന്യൂ​ഡ​ൽ​ഹി.രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് ദീ​പാ​വ​ലി ആ​ശം​സ​ക​ൾ നേ​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. എ​ല്ലാ​വ​രു​ടെ​യും ജീ​വി​തം പ്ര​കാ​ശ​പൂ​രി​ത​മാ​ക​ട്ട​യെ​ന്നും സ​ന്തോ​ഷ​പ്ര​ദ​മാ​ക​ട്ട​യെ​ന്നും മോ​ദി ആ​ശം​സി​ച്ചു.പ്രധാനമന്ത്രിയുടെ ഇത്തവണത്തെയും ദീപാവലി ആഘോഷം സൈനികര്‍ക്കൊപ്പമെന്ന് സൂചന. കഴിഞ്ഞ ആറ് വര്‍ഷമായി അതിര്‍ത്തി കാക്കുന്ന ധീരന്മാര്‍ക്കൊപ്പമാണ് ദീപാവലി ദിനം പ്രധാനമന്ത്രി ചെലവഴിക്കുന്നത്. മധുരം വിതരണം ചെയ്തും, സൈനികര്‍ക്ക് ആശംസകള്‍ നേര്‍ന്നുമാണ് മോദി മടങ്ങുന്നത്. ഇത്തവണ ദീപാവലി ദിനത്തില്‍ സൈനികര്‍ക്കായി ഒരു ദീപം എല്ലാവരും തെളിക്കണമെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

അയോധ്യയില്‍ ദീപാവലി ആഘോഷത്തിനു തുടക്കം. രാമക്ഷേത്രത്തിനു തറക്കല്ലിട്ടതിനു തൊട്ടു പിന്നാലെയുള്ള ഇത്തവണത്തെ ദീപോത്സവത്തില്‍ പങ്കെടുക്കാനായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ എന്നിവര്‍ നഗരത്തില്‍ നേരിട്ടെത്തി.

“ശ്രീരാമന്റെയും സീതയുടെയും സാന്നിദ്ധ്യത്താല്‍ വിശുദ്ധമായ അയോദ്ധ്യയിലെ ആഘോഷങ്ങള്‍ക്ക് ആത്മാര്‍ത്ഥമായ ആശംസകള്‍. മഹത്തായ ആരാധനാ പരിപാടിയിലും ദീപോത്സവത്തിലും പങ്കാളിയാകുകയെന്നത് ആത്യന്തികമായ ആനന്ദം നല്‍കുന്നു ” – അയോദ്ധ്യയിലെത്തിയ ശേഷം യോഗി ട്വീറ്റ് ചെയ്തു.

ദീപാവലി ആശംസകളുമായി ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍. ആസ്‌ത്രേലിയയെ സ്വന്തം വീടുപോലെ കാണുന്ന ‘ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ജൈനര്‍ക്കും ബുദ്ധമതക്കാര്‍ക്കും’ ലോകമാകമാനമുള്ള കോടിക്കണക്കിനു പേര്‍ക്കും ഇത് വിശേഷപ്പെട്ട ദിവസമാണ് എന്ന് ആസ്‌ത്രേലിയന്‍ തന്റെ വീഡിയോ സന്ദേശത്തിലൂടെ പറയുന്നു. അന്ധകാരത്തെ അകറ്റി പ്രകാശം കൊണ്ടുവരിക എന്ന കരുത്തുറ്റ സന്ദേശമാണ് ദീപാവലി പകര്‍ന്നുനല്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ജനതയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ ദീപാവലി ആശംസകള്‍ നേര്‍ന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം. ദീപാവലി ആഘോഷിക്കുന്ന എല്ലാവര്‍ക്കും യു.എ.ഇയിലെ ജനങ്ങള്‍ക്ക് വേണ്ടി ആശംസകള്‍ നേരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.