Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

ഇന്ന് 6357 പേര്‍ക്ക് കൂടി കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച 6357 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 860, തൃശൂര്‍ 759, കോഴിക്കോട് 710, മലപ്പുറം 673, ആലപ്പുഴ 542, കൊല്ലം 530, തിരുവനന്തപുരം 468, പാലക്കാട് 467, കോട്ടയം 425, കണ്ണൂര്‍ 363, വയനാട് 171, പത്തനംതിട്ട 143, കാസര്‍ഗോഡ് 139, ഇടുക്കി 107 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

26 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1848 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 107 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 645 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം 671, തൃശൂര്‍ 742, കോഴിക്കോട് 658, മലപ്പുറം 636, ആലപ്പുഴ 515, കൊല്ലം 516, തിരുവനന്തപുരം 347, പാലക്കാട് 324, കോട്ടയം 421, കണ്ണൂര്‍ 253, വയനാട് 155, പത്തനംതിട്ട 96, കാസര്‍ഗോഡ് 134, ഇടുക്കി 74 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 12, കണ്ണൂര്‍ 10, കോഴിക്കോട് 9, തൃശൂര്‍ 8, പത്തനംതിട്ട, എറണാകുളം, വയനാട് 4 വീതം, പാലക്കാട് 3, കൊല്ലം, ഇടുക്കി, കോട്ടയം, കാസര്‍ഗോഡ് 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6793 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 76,927 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,41,523 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,19,481 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

രണ്ട് പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ മെഴുവേലി (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 8, സബ് വാര്‍ഡ് 9 ), പാലക്കാട് ജില്ലയിലെ തൃത്താല (3, 13, 15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആകെ 609 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.