Agriculture

Entertainment

September 22, 2021

BHARATH NEWS

Latest News and Stories

ഒബാമയുടെ പരാമർശത്തിൽ രാഹുലിന് പിന്തുണയുമായി ശിവസേന

മും​ബൈ.രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രാ​യ യു​എ​സ് മു​ൻ പ്ര​സി​ഡ​ൻ​റ് ബ​റാ​ക് ഒ​ബാ​മ​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ ശി​വ​സേ​ന. മു​ൻ യു​എ​സ് പ്ര​സി​ഡ​ന്‍റി​ന് ഈ ​രാ​ജ്യ​ത്തെ കു​റി​ച്ച് എ​ന്ത​റി​യാ​മെ​ന്നാ​ണു ശി​വ​സേ​ന വ​ക്താ​വ് സ​ഞ്ജ​യ് റാവത്ത് ചോ​ദി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ലെ രാ​ഷ്ട്രീ​യ​നേ​താ​ക്ക​ളെ കു​റി​ച്ച് വി​ദേ​ശ​രാ​ജ്യ​ത്തെ ഒ​രു നേ​താ​വ് ഇ​ത്ത​രം പ്ര​സ്താ​വ​ന ന​ട​ത്താ​ൻ പാ​ടി​ല്ല. പ​രാ​മ​ർ​ശ​ങ്ങ​ൾ ആ​ഭ്യ​ന്ത​ര രാ​ഷ്ട്രീ​യ​ത്തി​ൽ ഭാ​വി​യി​ൽ വ​ലി​യ ച​ല​ന​ങ്ങ​ളു​ണ്ടാ​ക്കും. ട്രം​പി​ന് ഭ്രാ​ന്താ​ണെ​ന്നു ന​മ്മ​ളാ​രും പ​റ​യി​ല്ലെ​ന്നും റാവത്ത് പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ പോ​ലും കാ​ര്യ​മാ​യി പ്ര​തി​രോ​ധി​ക്കാ​ൻ മ​ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ലെ സ​ഖ്യ​ക​ക്ഷി​യാ​യ സേ​ന​യു​ടെ ഇ​ട​പെ​ട​ൽ. എ ​പ്രോ​മി​സ്ഡ് ലാ​ൻ​ഡ് എ​ന്ന ഒ​ബാ​മ​യു​ടെ രാ​ഷ്ട്രീ​യ ഓ​ർ​മ​ക്കു​റി​പ്പു​ക​ളി​ലാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യെ​ക്കു​റി​ച്ച് പ​റ​യു​ന്ന​ത്.

വി​ഷ​യ​ങ്ങ​ൾ പ​ഠി​ക്കാ​ൻ ശ്ര​മി​ക്കാ​ത്ത, പ​രി​ഭ്ര​മ​വും സ​ങ്കോ​ച​വു​മു​ള്ള ആ​ളാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യെ​ന്നാ​ണു മു​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ബ​റാ​ക് ഒ​ബാ​മ പ​റ​ഞ്ഞ​ത്. പാ​ഠ​ഭാ​ഗം അ​റി​യി​ല്ലെ​ങ്കി​ലും അ​റി​യാ​മെ​ന്ന് അ​ധ്യാ​പ​ക​ന്‍റെ​മു​ന്നി​ൽ അ​ഭി​ന​യി​ക്കു​ന്ന വി​ദ്യാ​ർ​ഥി​യു​ടെ ഭാ​വ​മാ​ണു രാ​ഹു​ൽ​ഗാ​ന്ധി​യെ ക​ണ്ട​പ്പോ​ൾ തോ​ന്നി​യ​തെ​ന്നും എ ​പ്രോ​മി​സ്ഡ് ലാ​ൻ​ഡ് എ​ന്ന പു​സ്ത​ക​ത്തി​ൽ ഒ​ബാ​മ പ​റ​യു​ന്നു.

മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗി​നെ​ക്കു​റി​ച്ചും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ​ഗാ​ന്ധി​യെ​ക്കു​റി​ച്ചും ന​ല്ല അ​ഭി​പ്രാ​യ​മാ​ണ് ഒ​ബാ​മ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ശാ​ന്ത​നാ​യ, സ​ത്യ​സ​ന്ധ​ത​യു​ള്ള മ​നു​ഷ്യ​നെ​ന്നാ​ണ് മ​ൻ​മോ​ഹ​ൻ സിം​ഗി​നെ​ക്കു​റി​ച്ചു​ള്ള ഒ​ബാ​മ​യു​ടെ അ​ഭി​പ്രാ​യം.

2008 മു​ത​ൽ 2016 വ​രെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു ബ​റാ​ക് ഒ​ബാ​മ. മ​ൻ​മോ​ഹ​ൻ സിം​ഗ് 2004 മു​ത​ൽ 2014 വ​രെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്നു. 2017 ഡി​സം​ബ​റി​ൽ ഒ​ബാ​മ ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ രാ​ഹു​ൽ ഗാ​ന്ധി അ​ദ്ദേ​ഹ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജോ ​ബൈ​ഡ​ൻ, റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മി​ർ പു​ടി​ൻ തു​ട​ങ്ങി​യ​വ​രെ​യും ഒ​ബാ​മ പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്. ന​വം​ബ​ർ 17ന് ​പു​സ്ത​കം ആ​ഗോ​ള​ത​ല​ത്തി​ൽ പു​റ​ത്തി​റ​ക്കും.

ഒബാമയും രാഹുൽ ഗാന്ധിയും 8-10 വർഷം മുമ്പ് അമേരിക്കൻ പ്രസിഡന്റായി ഇന്ത്യയിലെത്തിയപ്പോൾ ചുരുക്കമായി കണ്ടുമുട്ടിയിരിക്കണം. കുറച്ച് മീറ്റിംഗുകളിൽ ഒരാളെ വിലയിരുത്തുന്നത് കഠിനമാണ്. അതിനുശേഷം രാഹുൽ ഗാന്ധിയുടെ വ്യക്തിത്വം മാറി, ധാരാളം അനുഭവങ്ങൾ നേടി, കോൺഗ്രസ് നേതാവ് താരിഖ് അൻവർ പറഞ്ഞു.