Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

വി​ഖ്യാ​ത ബം​ഗാ​ളി ന​ട​ന്‍ സൗ​മി​ത്ര ചാ​റ്റ​ര്‍​ജി അന്തരിച്ചു

കോ​ല്‍​ക്ക​ത്ത. വി​ഖ്യാ​ത ബം​ഗാ​ളി ന​ട​ന്‍ സൗ​മി​ത്ര ചാ​റ്റ​ര്‍​ജി (85) അ​ന്ത​രി​ച്ചു. കോ​ല്‍​ക്ക​ത്ത​യി​ലെ ബെ​ല്ലെ വു ​ക്ലി​നി​ക്കി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്നു ഒ​ക്ടോ​ബ​ര്‍ ആ​റി​നാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. കോ​വി​ഡ് നെ​ഗ​റ്റീ​വാ​യ​തി​നു​ശേ​ഷം അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ​ന്നി​രു​ന്നു. വൈ​കാ​തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല വീ​ണ്ടും വ​ഷ​ളാ​കു​ക​യാ​യി​രു​ന്നു.

സ​ത്യ​ജി​ത് റേ​യു​ടെ സി​നി​മ​ക​ളി​ലെ അ​ന​ശ്വ​ര ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്ക് സൗ​മി​ത്ര ജീ​വ​ന്‍ ന​ല്‍​കി​യി​രു​ന്നു.

മൂ​ന്ന് ത​വ​ണ ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​രം അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്. 2004ല്‍ ​പ​ത്മ​ഭൂ​ഷ​ണും 2012ല്‍ ​രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​മാ​യ ദാ​ദാ സാ​ഹി​ബ് ഫാ​ല്‍​ക്കെ അ​വാ​ര്‍​ഡും ന​ല്‍​കി രാ​ജ്യം സൗ​മി​ത്ര​യെ ആ​ദ​രി​ച്ചു.

2018ല്‍ ​ഫ്ര​ഞ്ച് സ​ര്‍​ക്കാ​ര്‍ ക​ലാ​കാ​ര​ന്‍​മാ​ര്‍​ക്കു ന​ല്‍​കു​ന്ന പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യും അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

സ​ത്യ​ജി​ത് റേ​യു​ടെ അ​പു​ര്‍ സ​ന്‍​സാ​റി​ലൂ​ടെ​യാ​ണ് സൗ​മി​ത്ര സി​നി​മ​യി​ല്‍ അ​ര​ങ്ങേ​റി​യ​ത്. പി​ന്നീ​ട് റേ​യു​ടെ 15 സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​യി. ത​പ​ന്‍ സി​ന്‍​ഹ, ഋ​തു​പ​ര്‍​ണ ഘോ​ഷ്, മൃ​ണാ​ള്‍ സെ​ന്‍, അ​സി​ത് സെ​ന്‍, അ​ജോ​യ് ക​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ ചി​ത്ര​ങ്ങ​ളി​ലും സൗ​മി​ത്ര അ​ഭി​ന​യി​ച്ചു.

അ​ഭി​ജാ​ന്‍, ചാ​രു​ല​ത, പ​രി​ണീ​ത, അ​ര​ണ്യേ​ര്‍ ദി​ന്‍ രാ​ത്രി, അ​പു​ര്‍ സ​ന്‍​സാ​ര്‍, തീ​ന്‍ ക​ന്യ തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന ചി​ത്ര​ങ്ങ​ള്‍.