Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

പി ഡി പി യുടെ സ്ഥാപക നേതാക്കളിൽ ഒരാളായ മുസാഫര്‍ ഹുസൈന്‍ ബൈഗ് പാര്‍ട്ടി വിട്ടു

കാശ്മീര്‍. മെഹബൂബ മുഫ്തിയുടെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് കനത്ത പ്രഹരം. കാശ്മീരില്‍, പാര്‍ട്ടിയിലെ ഏറ്റവും ശക്തരായ നേതാക്കളിലൊരാളായ മുസാഫര്‍ ഹുസൈന്‍ ബൈഗ് പാര്‍ട്ടി വിട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നു.

ശനിയാഴ്ച വൈകുന്നേരമാണ് ഹുസൈന്‍ പാര്‍ട്ടി വിട്ടത്. ജില്ലാ വികസന കൗണ്‍സില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സീറ്റ് വിതരണത്തില്‍ മുസാഫര്‍ ഹുസൈനും പാര്‍ട്ടിയിലെ മറ്റ് നേതാക്കളും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. ഇതില്‍ ഉണ്ടായ അഭിപ്രായ വ്യത്യാസം മൂലമാണ് മുസാഫര്‍ ഹുസൈന്‍ പാര്‍ട്ടി വിട്ടതെന്ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു. ഹുസൈനെ തീരുമാനം മെഹബൂബ മുഫ്തിയെ അറിയിച്ചിരുന്നു എന്നാണ് അണിയറയിലെ സംസാരം.

കശ്മീരിലെ ശക്തമായ പാര്‍ട്ടികളില്‍ ഒന്നായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാപന കാലഘട്ടം 1998 ആണ്. അന്നു മുതല്‍ക്കേ കൂടെയുള്ള പാര്‍ട്ടികള്‍ ഏറ്റവും ശക്തരായ നേതാക്കളില്‍ ഒരാളാണ്. അതുകൊണ്ടുതന്നെ മുഫ്തിക്ക് ഇത് വളരെ വലിയ തിരിച്ചടിയുമാണെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഉത്തര കാശ്മീരിലെ സീറ്റ് വിതരണവുമായി ബന്ധപ്പെട്ട തര്‍ക്കം, ഗുപ്‍കര്‍ സഖ്യം രൂപീകരിച്ചത് മുതല്‍ രൂക്ഷമായിരിക്കുകയാണ്.