Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

പഞ്ചാബ് നാഷ്ണൽ ബാങ്കിന് ഒരു കോടിപിഴ ചുമത്തി ആർബിഐ

മുംബൈ.നിയമങ്ങള്‍ തെറ്റിച്ചെന്നാരോപിച്ച്‌ പഞ്ചാബ് നാഷണല്‍ ബാങ്കിനെതിരെ ആര്‍ബിഐ കേസെടുത്തു. പേയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ബാങ്കിന്‍റെ നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് റിസര്‍വ് ബാങ്ക് ഒരു കോടി രൂപ പിഴ ചുമത്തിയത്. 2010 ഏപ്രില്‍ മുതല്‍ റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതിയോ അംഗീകാരമോ ഇല്ലാതെ ഭൂട്ടാനിലെ ഡ്രൂക്ക് പിഎന്‍ബി ബാങ്ക് ലിമിറ്റഡുമായി (ബാങ്കിന്റെ അന്താരാഷ്ട്ര അനുബന്ധ സ്ഥാപനമായ) ബാങ്ക് ഉഭയ കക്ഷി എടിഎം പങ്കിടല്‍ ക്രമീകരണം നടത്തുന്നുണ്ടെന്നും റിസര്‍വ് ബാങ്ക് മനസ്സിലാക്കിയിട്ടുണ്ട്.

പേയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്റ്റ് 2007 (പി‌എസ്‌എസ് ആക്റ്റ്) ലെ സെക്ഷന്‍ 26 (6) നിയമ ലംഘനത്തിനാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍‌ബി‌ഐ) ഒരു കോടി രൂപ പിഴ ചുമത്തിയത്. പ്രീപെയ്ഡ് പേയ്‌മെന്റ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിലും പ്രവര്‍ത്തിപ്പിക്കുന്നതിലും ഏര്‍പ്പെട്ടിരിക്കുന്ന അഞ്ച് പേയ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റര്‍മാരുടെ (പി‌എസ്‌ഒ) അനുമതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയതായും റിസര്‍വ് ബാങ്ക് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
പഞ്ചാബ് നാഷണല്‍ ബാങ്കിനൊപ്പം കാര്‍ഡ് പ്രോ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ഇന്‍‌കാഷ്‌മൈ മൊബൈല്‍ വാലറ്റ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കിയിട്ടുണ്ട്.