Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

കാർത്തിക

ചൊവ്വ വ്യാഴം ശനിദശാകാലങ്ങളിൽ ഇവർക്ക് വിവിധങ്ങളായ ബുദ്ധിമുട്ടുകൾ വരുവാനുള്ള സാധ്യതകളുണ്ട്.ഇതിന് പരിഹാരമായി നിത്യേന പ്രത്യക്ഷ ദൈവമായ സൂര്യനേയും ശിവഭഗവാനേയും ഭജിക്കുന്നത് ഉത്തമമാണ്.ഉത്രാടം കാർത്തിക ഉത്രം എന്നീ നക്ഷത്ര ദിനങ്ങളിൽ ശിവക്ഷേത്ര ദർശനം നടത്തണം.കാർത്തികയും ഞായറാഴ്ചയും ഒത്തുചേരുന്ന ദിവസം വ്രതം അനുഷ്ടിക്കുകയും ആദിത്യ ഹൃദയ മന്ത്രം ജപിക്കുകയും വേണം.

മകയിരം പുണർതം ആയില്യം അനിഴം തൃക്കേട്ട പൂരാടം ഉത്രാടം തുടങ്ങിയ നാളുകൾ ഇവർക്ക് പ്രതികൂലങ്ങളാണ് .ചുവപ്പ് കാവി തുടങ്ങിയ നിറങ്ങൾ അനുകൂലവും .കാർത്തികയുടെ ദേവൻ അഗ്നി.ജപിക്കേണ്ട മന്ത്രം: ഓം അഗ്നയേ നമ: