Agriculture

Entertainment

September 22, 2021

BHARATH NEWS

Latest News and Stories

അർബൺ ലാഡറിനെ റിലയൻസ് ഏറ്റെടുത്തു

മുംബൈ. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലുള്ള റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് ലിമിറ്റഡ് പ്രവര്‍ത്തം കൂടുതല്‍ വ്യാപിപ്പിക്കുന്നു. ഇതിന്‍റെ ഭാഗമായി പ്രമുഖ ഹോം ഡെക്കര്‍ സൊല്യൂഷന്‍സ് ആയ അര്‍ബന്‍ ലാഡറിന്‍റെ 96% ഓഹരികള്‍ 182.12 കോടി രൂപയ്ക്ക് റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് സ്വന്തമാക്കി.

അര്‍ബന്‍ ലാഡറിന്റെ ഇക്വിറ്റി ഷെയര്‍ ക്യാപിറ്റലില്‍ 96 ശതമാനം സ്വന്തമാക്കുന്ന നിക്ഷേപമാണ് റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് നടത്തിയത്. കൂടാതെ അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ അര്‍ബന്‍ ലാഡറിന്‍റെ 100 ശതമാനം ഓഹരികളും വാങ്ങാന്‍ റിലന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് തയ്യാറെടുക്കുന്നുണ്ട്. ഇതിനായി 2023 ഡിസംബറോടെ 75 കോടി രൂപ വരെ കൂടുതല്‍ നിക്ഷേപം നടത്താന്‍ ആര്‍‌ആര്‍‌വി‌എല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.