Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

ജോ ബൈഡൻ്റെ ദീപാവലി ആശംസയിൽ വിമർശനം. ട്രംപ് വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷിച്ചു

ന്യൂയോർക്ക്.ഇന്ത്യക്കാര്‍ക്ക് ട്വിറ്ററിലൂടെ ദീപാവലി ആശംസിച്ചതിന് പിന്നാലെ വിമര്‍ശനത്തിന് വിധേയനായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ്
ജോ ബൈഡന്‍. ഹിന്ദുക്കളും, ജൈനമതക്കാരും, സിഖുകാരും, ബുദ്ധമതക്കാരുമായ ലക്ഷക്കണക്കിനു പേര്‍ ദീപങ്ങളുടെ ഉത്സവം ആഘോഷിക്കുന്ന അവസരത്തില്‍ ഞാന്‍ നിങ്ങള്‍ക്ക് ദീപാവലി ആശംസ നേരുന്നു എന്നു തുടങ്ങുന്നതാണ് ബൈഡന്റെ ട്വീറ്റ്.

‘നിങ്ങളുടെ പുതുവത്സരം പ്രതീക്ഷയും സന്തോഷവും സമൃദ്ധിയും കൊണ്ട് നിറയട്ടെ, സാല്‍ മുബാറക്ക്’ എന്ന് കുറിച്ചതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. സാല്‍ മുബാറക്ക് ഇസ്ലാമിക രീതിയിലുള്ള ആശംസയാണെന്നും ദീപാവലിക്ക് ഇത്തരത്തില്‍ ആശംസിച്ചത് ശരിയായില്ലെന്ന് പലരും വിമര്‍ശനമുന്നയിച്ച്‌ രംഗത്ത് വന്നു.എങ്ങനെ ദീപാവലി ആശംസിക്കണമെന്ന് ട്രംപിനോട് ചോദിക്കൂ’ എന്ന് ഉപദേശിച്ചവരുമുണ്ട്.

എന്നാല്‍, സാല്‍ മുബാറക്കിന് ഇസ്ളാമിക ആഘോഷങ്ങളുമായി യാതൊരു ബന്ധമില്ലെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാതെയാണ് ബൈഡനെ വിമര്‍ശനത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയത്.
മാത്രമല്ല, സാല്‍ മുബാറക്കിനെ കുറിച്ച്‌ പ്രധാനമന്ത്രി തന്നെ മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കിയിട്ടുണ്ട്. ഗുജറാത്തി പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ടതാണ് സാല്‍ മുബാറക്ക്. ദീപാവലിയുടെ തൊട്ടടുത്ത ദിനമാണ് ഗുജറാത്തില്‍ പുതുവത്സരം ആഘോഷിക്കാറുള്ളതെന്ന് പ്രധാനമന്ത്രി 2017 ല്‍ ഇതേക്കുറിച്ച്‌ ട്വീറ്റ് ചെയ്തിരുന്നു

സൊറോസ്ട്രിയന്‍ മതവിഭാഗക്കാരുടെ പുതുവത്സരമായ നൗറോസ് ആശംസിക്കാന്‍ ഇന്ത്യയിലും പാകിസ്താനിലുമുള്ള പാഴ്സി വിഭാഗക്കാരും ‘സാല്‍ മുബാറക്’ ഉപയോഗിക്കാറുണ്ട്.

ഡൊണാൽഡ് ട്രംപ് വൈറ്റ് ഹൗസിൽ വിളക്ക്കൊളുത്തിയാണ് ദീപാവലി ആശംസ നേർന്നത് .കമലാ ഹാരിസ് തുടങ്ങി മിക്ക നേതാക്കളും ആശംസകൾ ട്വീറ്റ് ചെയ്തിട്ടുണ്ട്.