Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കപിൽ സിബൽ

ന്യൂഡൽഹി. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കപില്‍ സിബല്‍. ജനം കോണ്‍ഗ്രസിനെ ബദലായി കാണുന്നതേയില്ലെന്നും ശക്തികേന്ദ്രങ്ങളായിരുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പോലും പാര്‍ട്ടിയുടെ പ്രസക്തി നഷ്ടമാകുകയാണെന്നും കപില്‍ സിബല്‍ വിമര്‍ശിച്ചു.

നേതൃത്വം ആത്മപരിശോധന നടത്തുന്നില്ല എന്നും പരാജയ കാരണം അന്വേഷിക്കുന്നതേയില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ട്ടിയില്‍ പ്രതികരിക്കാന്‍ വേദികളില്ലെന്നും അതിനാല്‍ ആശങ്ക പരസ്യമാക്കുകയാണെന്നും കപില്‍ സിബല്‍ പറഞ്ഞു.