Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് നിയമ സാധുതയായി

തിരുവനന്തപുരം.പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുമെന്ന ഇടതുസര്‍ക്കാരിന്‍റെ വാഗ്ദാനം നടപ്പാകില്ല. പുനപരിശോധന കമ്മീഷനെ നിയമിച്ച സര്‍ക്കാര്‍ ഇപ്പോള്‍ പദ്ധതിക്ക് നിയമസാധുത നല്‍കി വിജ്ഞാപനമിറക്കിയിരിക്കുകയാണ് .സര്‍ക്കാരിന്‍റെ ഇരട്ടത്താപ്പ് തെളിയിക്കുന്ന വിവരാവകാശ രേഖകള്‍ ജീവനക്കാരുടെ സംഘടന പുറത്തുവിടുകയുണ്ടായി.

2013 ഏപ്രില്‍ മുതല്‍ നിയമനം ലഭിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ബാധകമാക്കി യുഡിഎഫ് സര്‍ക്കാരാണ് ഉത്തരവിറക്കുകയുണ്ടായത്‌. ജീവനക്കാരുടെ ഭാഗത്തു നിന്നും വലിയ പ്രതിഷേധമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് അധികാരത്തിലെത്തിയാല്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുമെന്ന് ഇടതുമുന്നണി വാഗ്ദാനം നല്‍കിയതായിരുന്നു.

ജീവനക്കാരുടെ പ്രതിഷേധം ശക്തമായതോടെ സര്‍ക്കാര്‍ പുനപരിശധന സമിതിയെ നിയോഗിക്കുകയുണ്ടായി. 2018 ല്‍ നിയമിച്ച സമിതിയുടെ കാലവാധി ഇതിനകം നാലു തവണ നീട്ടിയതാണ്. നിലവില്‍ അടുത്ത വര്‍ഷം ഏപ്രില്‍ 30 വരെയാണ് സമിതിയുടെ കാലവധി ഉള്ളത്. നിലവിലെ സാഹചര്യത്തില്‍ കാലവാധി കഴിയുന്ന 2021 ഏപ്രില്‍ 30ന് മുമ്ബ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന കാര്യത്തില്‍ നിലവില്‍ യാതൊരു ഉറപ്പുമില്ല.

യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ പെന്‍ഷന്‍ പദ്ധതിക്ക് നിയമസാധുത നല്‍കി ഇടതുപക്ഷ സര്‍ക്കാര്‍ വിജ്ഞാപനമിറക്കുകയും ചെയ്തു. നിയമപരമായ ബാധ്യത നിറവേറ്റാനാണ് വിജ്ഞാപനം പുറത്തിറക്കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. എന്നാല്‍ വിവരാവകാശ നിയമപ്രകാരം സര്‍ക്കാര്‍ നല്‍കിയ മറുപടി ഇതിന് വിരുദ്ധമാണ്. പങ്കാളിത്ത പെന്‍ഷന്‍ പുനപരിശേധന സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് വിജ്ഞാപനമിറക്കിയതെന്നാണ് വിവരാവകാശ രേഖയില്‍ ചൂണ്ടിക്കാണിക്കുന്നത്. പിന്‍വിലക്കാമെന്ന് പറഞ്ഞ പദ്ധതിക്ക് നിയമസാധുത കൊണ്ടുവന്ന് വഞ്ചിച്ച സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് പങ്കാളിത്ത പെന്‍ഷന്‍ ജീവനക്കാരുടെ സംഘടന മുന്നറിയിപ്പുമായി രംഗത്തെത്തിരിക്കുകയാണ്