Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

ലൗ ജിഹാദിനെതിരെ നിയമ നടപടിയുമായി മധ്യപ്രദേശ് സർക്കാർ

ഭോപ്പാല്‍. ലൗ ജിഹാദ് കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ ശിക്ഷ ഏര്‍പ്പെടുത്താനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. ഇതുസംബന്ധിച്ച നിയമം ഉടന്‍ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പ്രഖ്യാപിച്ചു.

ലൗ ജിഹാദിനെ നേരിടാനുള്ള നിയമനിര്‍മാണത്തിനായി അടുത്ത നിയമസഭ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നും അഞ്ചുവര്‍ഷം വരെ കഠിനതടവ് ഉറപ്പാക്കുമെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു.

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാകും കേസെടുക്കുക. പ്രധാന പ്രതിക്ക് പുറമെ സഹായികളെയും കുറ്റവാളികളായി കണക്കാക്കും. വിവാഹത്തിനായി പരിവര്‍ത്തനം ചെയ്യപ്പെടുന്നതിന് ഒരുമാസം മുമ്ബ് കലക്ടര്‍ക്ക് നിര്‍ബന്ധമായും അപേക്ഷ നല്‍കണമെന്നും മിശ്ര വ്യക്തമാക്കി.