Agriculture

Entertainment

June 4, 2023

BHARATH NEWS

Latest News and Stories

ബിനീഷ് കോടിയേരിയെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റുചെയ്തു

ബെംഗളൂരു.ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റുചെയ്തു. ബിനീഷ്​ കോടിയേരിയുടെ സംശയാസ്​പദമായ ഇടപാടുക​ളുടെ പേരിലാണ്​ എന്‍.സി.ബി അന്വേഷണം ബിനീഷിലെത്തിയത്. ബിനീഷ് കഴിയുന്ന പരപ്പന അഗ്രഹാര ജയിലില്‍ എത്തിയാണ് എന്‍.സി.ബി അധികൃതര്‍ അറസ്റ്റു രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യുന്നതിനായി എന്‍സിബി ഓഫിസിലേക്ക് കൊണ്ടുപോയി.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലായിരുന്നു.‌‌ 25 വരെയാണ് ബിനീഷിന്റെ റിമാന്‍ഡ് കാലാവധി. നര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) നിയമപ്രകാരം എന്‍സിബി കൂടി കേസെടുത്താല്‍ ബിനീഷിനു ജാമ്യം ലഭിക്കാനുള്ള പഴുതടയും. കള്ളപ്പണ കേസിന് പുറമെയാണ് മയക്കുമരുന്ന് കേസും ബിനീഷിന് കുരുക്കാവുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് മാസം എന്‍.സി.ബി രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രന്‍ എന്നിവര്‍ കന്നഡ സീരിയല്‍ നടി അനിഖയ്ക്കൊപ്പം ലഹരിക്കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്നുള്ള അന്വേഷണമാണു ബിനീഷിലെത്തിയത്. തനിക്ക് സാമ്ബത്തിക സഹായം നല്‍കിയത് ബിനീഷാണെന്ന മൊഴി അനൂപ് മുഹമ്മദ് നല്‍കിയിരുന്നു. ഈ കേസിലാണ് ബിനീഷ് കോടിയേരിയും പ്രതിസ്ഥാനത്ത് എത്തിയിരിക്കുന്നത്.ബിനീഷ് കൊക്കെയ്ന്‍ എന്ന മാരക ലഹരി വസ്തു ഉപയോഗിച്ചിരുന്നതായി കല്യാണ്‍ നഗറിലെ റോയല്‍ സ്വീറ്റ് അപ്പാര്‍ട്‌മെന്റ്‌സില്‍ അനൂപ് മുഹമ്മദിനൊപ്പം താമസിച്ചിരുന്ന വിമാനക്കമ്ബനി ജീവനക്കാരന്‍ സോണറ്റ് ലോബോ എന്‍ഫോഴ്സ്‌മെന്റിന് മൊഴി നല്‍കിയിരുന്നു