Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

ചക്കുളത്തുകാവ് പൊങ്കാല 29 ന്: ഈ വര്‍ഷം ഭക്തര്‍ക്ക് പൊങ്കാലയിടാന്‍ സാധിക്കില്ല

ആലപ്പുഴ: ചക്കുളത്തുകാവ് പൊങ്കാല നവംബര്‍ 29ന് നടക്കും. ഈ വര്‍ഷം പൊങ്കാലയിടാന്‍ ഭക്തര്‍ക്ക് വിലക്കുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പൊങ്കാലയിടാന്‍ ഭക്തര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പൊങ്കാല നടത്തുന്നതിനാല്‍ ക്ഷേത്ര മൈതാനത്തോ, പൊതുസ്ഥലങ്ങളിലോ, പാതയോരത്തോ പൊങ്കാലയിടാന്‍ സാധിക്കില്ല. ക്ഷേത്ര സന്നിധിയിലെ കൊടിമരച്ചുവട്ടില്‍ പ്രത്യേകം തയ്യാറാക്കുന്ന സ്ഥലത്ത് പണ്ടാര പൊങ്കാല മാത്രം ക്ഷേത്രാചാര ചടങ്ങുകള്‍ അനുസരിച്ച് നടത്തുമെന്ന് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു. ഭക്തജനങ്ങള്‍ മുന്‍കൂറായി പേരും നാളും അറിയിച്ച് പൊങ്കാല വഴിപാടുകള്‍ ബുക്കു ചെയ്യാവുന്നതാണ്.

പൊങ്കാല വഴിപാടുകള്‍ ബുക്ക് ചെയ്യുന്നതിന് പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊങ്കാല ദിവസം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ ക്ഷേത്ര ദര്‍ശനം അനുവദിക്കുകയുള്ളൂ. പൊങ്കാല വഴിപാടായി നടത്താന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ ഓണ്‍ലൈന്‍ മുഖേനയോ, മണിയോഡറായോ, ഫോണ്‍ മുഖേനയോ, നേരിട്ടോ ബുക്ക് ചെയ്യാവുന്നതാണ്. ഫോണ്‍ നമ്പര്‍: 04772213550, 9447104242