Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

പ്രമേഹരോഗികള്‍ക്കും കഴിക്കാം മധുരമുള്ള ചായയും കാപ്പിയും

മധുര വിരോധികളാണ് പ്രമേഹരോഗികള്‍. എന്നാല്‍ പ്രമേഹ രോഗികളില്‍ പലരും മധുരം കഴിക്കാന്‍ താല്പര്യമുള്ളവരുമാണ്. ചായയോ കാപ്പിയോ മധുരം ചേര്‍ത്ത് കഴിക്കണമെന്ന് ആഗ്രഹിക്കുന്ന പ്രമേഹരോഗികള്‍ക്ക് ഇനി അതിന് ബുദ്ധിമുട്ടില്ല. അല്പം മധുര തുളസി ചേര്‍ത്ത് അവര്‍ക്ക് ചായയും കാപ്പിയും കഴിക്കാം. പഞ്ചസാരയേക്കള്‍ 30 ഇരട്ടി മധുരമുള്ള മധുര തുളസി കഴിക്കുന്നതുകൊണ്ട് ദോഷമില്ലെന്നു മാത്രമല്ല, ഗുണവുമുണ്ട്. പൂജ്യം കലോറിയാണ് മധുര തുളസിയിലുള്ളത്.

വിദേശരാജ്യങ്ങളില്‍ വര്‍ഷങ്ങളായി മധുര തുളസി ഉപയോഗത്തിലുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇതിന്റെ ഇല ഭക്ഷണത്തില്‍ ഉപയോഗിക്കുവന്‍ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ അനുമതി ലഭിച്ചത് അടുത്തിടെയാണ്. ശീതളപാനീയങ്ങള്‍, മിഠായികള്‍ ബേക്കറി ഉത്പന്നങ്ങള്‍ എന്നിവയില്‍ മധുര തുളസി ഉപയോഗിക്കുന്നുണ്ട്. മധുരം അമിതമാണെങ്കിലും മധുര തുളസിയുടെ ആരോഗ്യഗുണങ്ങള്‍ പറഞ്ഞറിയിക്കാനാകാത്തതാണ്. മാത്രമല്ല, പഞ്ചസാര എന്ന വെളുത്ത വിഷം നമ്മുടെ ജീവിതത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയാല്‍ ഒരു മനുഷ്യ ജീവിതത്തിലെ പകുതി രോഗങ്ങളില്‍നിന്നും നമുക്ക് മുക്തി നേടാം.

പ്രമേഹ രോഗികള്‍ക്ക് പഞ്ചസാരയ്ക്ക് പകരമായി മധുര തുളസി ഉപയോഗിക്കാം. ഇതില്‍ അടങ്ങിട്ടുള്ള സ്റ്റീവിയോള്‍ ഗ്ലൈക്കോസൈഡ് എന്ന സംയുക്തം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.

ഇന്‍സുലിന്‍ പ്രതിരോധം വര്‍ധിപ്പിച്ചുകൊണ്ടാണ് മധുര തുളസി നമ്മുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്. പ്രമേഹത്തിനു മധുര തുളസി ചായയാണ് കുടിക്കേണ്ടത്. ചുടുവെള്ളത്തില്‍ മധുര തുളസി ഇലകളിട്ടു 5 മിനിറ്റ് തിളപ്പിക്കുക. ഈ ചായ ദിവസം 3 നേരം കുടിച്ചാല്‍ മതി. പക്ഷേ, രക്തത്തിലെ പഞ്ചസാരയുടെ അളവ് അനുവദിനീയമായ അളവില്‍ കുറവുള്ളവര്‍ ഇതു കുടിക്കരുത്.

മധുര തുളസി തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ രക്തസമ്മര്‍ദ്ധം നിയന്ത്രിക്കാന്‍ കഴിയും

തരാന്‍, മുടികൊഴിച്ചില്‍ എന്നിവയ്ക്ക് വളരെ ഫലപ്രദമാണ് മധുര തുളസി. ഇതിലടങ്ങിയിരിക്കുന്ന ആന്റി ബാക്റ്റീരിയല്‍, ആന്റി ഫംഗല്‍, ആന്റി ഇന്‍ഫ്‌ളമേറ്ററി, എന്നി ഘടകങ്ങള്‍ളാണ് ഇതിനു സഹായിക്കുന്നത്. മധുര തുളസിയുടെ നീര് പിഴിഞ്ഞെടുത്ത് തലയില്‍ തേക്കുകയോ, നമ്മള്‍ ഉപയോഗിക്കുന്ന ഷാംപൂവില്‍ കലര്‍ത്തി ഉപയോഗിക്കുകയോ ചെയ്യാം.

മുഖക്കുരുവിന് മധുര തുളസി ഇല അരച്ച് കുഴമ്പ് രൂപത്തിലാക്കി മുഖക്കുരു ഉള്ള ഭാഗങ്ങളില്‍ തേച്ച് പിടിപ്പിക്കുക. 30 മിനിറ്റിനുശേഷം പച്ചവെള്ളത്തില്‍ കഴുകി കളയുക. സ്ഥിരമായി ഇത് ഉപയോഗിക്കാന്‍ ശ്രമിക്കുക

പഞ്ചസാര ഒഴിവാക്കി സ്ഥിരമായി മധുരതുളസി കഴിക്കുകയാണെങ്കില്‍ ശരീരഭാരം കുറയ്ക്കാം. മധുര തുളസിയുടെ ഇലയില്‍ കലോറികള്‍ അടങ്ങിയിട്ടില്ല. കൊഴുപ്പേറിയ ഭക്ഷണത്തോടുള്ള ഉപയോഗം ഇല്ലാതാക്കാന്‍ ഇത് നമ്മളെ സഹായിക്കും. മധുരമുള്ള ഭക്ഷണം പാകം ചെയ്യുമ്പോള്‍ മധുര തുളസിയുടെ നീര് ഉപയോഗിക്കാം. ഇതിന്റെ ഇല ഉണക്കിയെടുത്തു പൊടിച്ച് പഞ്ചസാരയ്ക്ക് പകരം ആയി ഉപയോഗിക്കാം.

കേരളത്തില്‍ മിക്ക ഷോപ്പുകളിലും ഇന്ന് മധുര തുളസിയുടെ പൊടി ലഭ്യമാണ്. പക്ഷേ വില വളരെ കൂടുതലും. അതുകൊണ്ടു തന്നെ പലര്‍ക്കും ഇത് ഉപയോഗിക്കാന്‍ കഴിയുന്നില്ല. അതിനായി നിങ്ങളുടെ വീടുകളില്‍ മധുര തുളസി ചെടികള്‍ വളര്‍ത്തിയെടുക്കുകയാണ് ഏറ്റവും ഉത്തമം. കേരളത്തിലെ കാലാവസ്ഥയില്‍ ഈ ചെടി വേഗം വളരുകയും ചെയ്യും. രണ്ടു മാസം കൊണ്ട് വളര്‍ന്നു പാകമാകുന്ന ചെടി മൂന്നു വര്‍ഷം വരെ ഉപയിഗിക്കുവാനും കഴിയും.