Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

യുപി സർക്കാറിനെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

ന്യൂഡൽഹി.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെ പ്രശംസിച്ച്‌ ലോകാരോഗ്യ സംഘടന. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യു.പി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും ഡബ്ളിയു.എച്ച്‌.ഒ തലവന്‍ റോഡ്രിക്കോ ഓഫ്രിന്‍ പറഞ്ഞു.

കൊവിഡ് രോഗികളുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താന്‍ യുപി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മാതൃകാപരമാണ്. പ്രതിരോധത്തിനും ഹൈ റിസ്‌ക് കോണ്‍ടാക്ടുകള്‍ കണ്ടെത്തുന്നതിനും യു.പി സര്‍ക്കാര്‍ പ്രാധാന്യം നല്‍കിയതായും ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ പ്രതിനിധി റോഡ്രിക്കോ ഓഫ്രിന്‍ അഭിപ്രായപ്പെട്ടു.