Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

പൊതുമരാമത്ത് വകുപ്പ് മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു

എറണാകുളം. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ എത്തിയാണ് ചികിത്സയില്‍ കഴിയുന്ന ഇബ്രാഹിംകുഞ്ഞിൻ്റെ അറസ്റ്റ് വിജിലന്‍സ് രേഖപ്പെടുത്തിയത്.

ഇന്ന് രാവിലെയാണ് വിജിലന്‍സ് സംഘം ഇബ്രാഹിം കുഞ്ഞിൻ്റെ വീട്ടിലെത്തിയത്. അല്‍പസമയം ചോദ്യം ചെയ്ത ശേഷം ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിലെടുക്കാനും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി മൂവാറ്റുപുഴ സെഷന്‍സ് കോടതിയില്‍ ഹാജരാക്കാനുമായിരുന്നു വിജിലന്‍സിൻ്റെ പദ്ധതി.

സംശയത്തിന് ഇടനല്‍കാതെ ആരേയും അറിയിക്കാതെയായിരുന്നു വിജിലന്‍സ് പരിശോധന നടത്താന്‍ തീരുമാനിച്ചിരുന്നത്.അതീവരഹസ്യമായി വിജിലന്‍സ് സംഘം നടത്തിയ അറസ്റ്റ് നീക്കം ചോര്‍ന്നതോടെ ഇബ്രാഹീം കുഞ്ഞ് വീട്ടില്‍ നിന്ന് ആയുപത്രിയിലേക്ക് പോവുകയായിരുന്നു.നേരത്തെ പാലാരിവട്ടം അഴിമതി കേസില്‍ ഇബ്രാഹിംകുഞ്ഞിനെ പ്രതിചേര്‍ത്തിരുന്നു. ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് വീട്ടിലെത്തിയിരിക്കുന്നത്.കേസില്‍ നടപടി വേഗത്തിലാക്കാനാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. ഇ ശ്രീധരനെ കേസില്‍ സാക്ഷിയാക്കും.മഞ്ചേശ്വരം എംഎല്‍എ കമറുദ്ദീനെ അറസ്റ്റ് ചെയ്ത ജയിലില്‍ അടച്ചിരുന്നു. അഴിക്കോട് എംഎല്‍എ കെ എം ഷാജിക്കെതിരേയും അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇബ്രാഹിംകുഞ്ഞിനെതിരേയും നടപടികളുമായി വിജിലന്‍സ് മുന്നോട്ട് പോകുന്നത്.