Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

ഇറാൻ്റെ ഭീഷണി അണുബോംബ് നിർമ്മാണത്തിന് വഴികൾ തേടുമെന്ന് സൗദി അറേബ്യ

റിയാദ്.ഇറാനെ നിയന്ത്രിക്കാന്‍ അമേരിക്കയ്ക്ക് ആവില്ലെങ്കില്‍ തങ്ങളും അണുബോംബ് നിര്‍മിക്കുമെന്ന ഭീഷണിയുമായി സൗദി അറേബ്യ. സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി അദേല്‍-അല്‍-ജുബൈറാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്ത് വന്നിട്ടുള്ളത്. ഇറാന്‍ ആണവായുധം സ്വന്തമാക്കിയാല്‍ പിന്നെ സൗദിക്ക് മുമ്ബില്‍ മറ്റു വഴികളില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു.

അതേസമയം, സ്വന്തം അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ സൗദി ആണവായുധ പരിപാടിയുമായി മുന്നോട്ടു പോയാല്‍, മേഖലയിലെ മറ്റു രാഷ്ട്രങ്ങളും ഈ വഴി പിന്തുടരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അധികാരം വിട്ടൊഴിയുന്നതിനു മുമ്ബ് ഇറാനെ ആക്രമിക്കുമെന്ന സൂചനകളുമായി ട്രംപ് നേരത്തെ രംഗത്തുവന്നിരുന്നു.

ഇതിനുപിന്നാലെയാണ് സൗദി, ഇറാന്‍ ആണവായുധ നിര്‍മ്മാണവുമായി മുന്നോട്ടു പോയാല്‍ സൗദി അറേബ്യയും ആണവായുധങ്ങള്‍ നിര്‍മ്മിക്കേണ്ടി വരുമെന്ന് വ്യക്തമാക്കിയത്.

അതിനിടെ, ന്യൂക്ലിയര്‍ കരാറില്‍ പറയുന്നതിന്റെ എട്ടിരട്ടി സമ്ബുഷ്ട യുറേനിയം ഇറാന്‍ ശേഖരിച്ചിട്ടുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ യു.എന്‍ ഏജന്‍സിയായ ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി പുറത്തു വിട്ടിരുന്നു. നവംബര്‍ 2 ലെ കണക്കു പ്രകാരം ഇറാന്റെ പക്കല്‍ 2,442.9 കിലോഗ്രാം സമ്ബുഷ്ട യുറേനിയം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.