Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

നേതാജിയുടെ തിരോധാനവുമായിട്ടുള്ള രഹസ്യങ്ങൾ കേന്ദ്രം പുറത്ത് വിടണമെന്ന് മമതാ ബാനർജി.

കൊല്‍ക്കത്ത. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട നിഗൂഢത കേന്ദ്രത്തിന് അറിയാമെന്നും അത് ജനങ്ങളുടെ മുമ്ബാകെ പുറത്തുവിടണമെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മവാര്‍ഷികമായ ജനുവരി 23 ദേശീയ അവധിദിനമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട നിഗൂഡതയെക്കുറിച്ച്‌ നിങ്ങള്‍ക്കറിയാം. രാജ്യത്തിനും പ്രത്യേകിച്ചും ബംഗാളിനും ഇക്കാര്യത്തില്‍ സത്യം അറിയാന്‍ അവകാശമുണ്ട്. നേതാജിയുമായി ബന്ധപ്പെട്ട നിരവധി ഫയലുകളും വിവരങ്ങളും കേന്ദ്രത്തിനെ പക്കലുണ്ട്’ -മമത പറഞ്ഞു.

തിരോധാനവുമായി ബന്ധപ്പെട്ട് ലഭ്യമായ വിവരങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് പലതവണ അഭ്യര്‍ത്ഥിച്ചിരുന്നു. നേതാജിക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താനും വിഷയം പൊതുമധ്യത്തില്‍ അവതരിപ്പിക്കാനും കേന്ദ്രം തയ്യാറാവണം. മഹാനായ നേതാവിന് ഒടുവില്‍ എന്താണ് സംഭവിച്ചതെന്ന് ആളുകള്‍ക്ക് മനസ്സിലാവട്ടെ -അവര്‍ പറഞ്ഞു.

‘നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ 125ാം ജന്മവാര്‍ഷികം ജനുവരി 23ന് ആഘോഷിക്കുകയാണ്. ദേശീയ നായകനും നേതാവുമായ അദ്ദേഹം ബംഗാളിന്‍റെ മഹാനായ പുത്രനാണ്. ബ്രിട്ടീഷ് ഭരണത്തിനെതിരായ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്‍റെ പ്രതിരൂപവുമാണ്. എല്ലാ തലമുറകള്‍ക്കും അദ്ദേഹം പ്രചോദനമാണ്’ -മമത പറഞ്ഞു.

‘നേതാജിയുടെ ജന്മദിനം ദേശീയ അവധിദിനമായി പ്രഖ്യാപിക്കാന്‍ ഞങ്ങള്‍ വളരെക്കാലമായി കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ നടപ്പായിട്ടില്ല, അദ്ദേഹത്തോട് ആദരസൂചകമായി ജനുവരി 23 ദേശീയ അവധിദിനമായി പ്രഖ്യാപിക്കണമെന്നും മമത ആവശ്യപ്പെട്ടു.
1945ലെ എയർ ക്രാഷിൽ നേതാജി മരിച്ചതായാണ് വിശ്വസിക്കപ്പെടുന്നത്.എന്നാൽ രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമായി സുഭാഷ് ചന്ദ്രബോസിനെ അപകടപ്പെടുത്തിയിട്ടുണ്ടാകമെന്ന് വിശ്വസിക്കുന്നവരുമുണ്ട്.