Agriculture

Entertainment

September 22, 2021

BHARATH NEWS

Latest News and Stories

ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങള്‍ ക്കെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യവുമായി ഫ്രാന്‍സ്

പാരീസ്.ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങള്‍ ക്കെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യവുമായി ഫ്രാന്‍സ്. തുര്‍ക്കി, പാകിസ്ഥാന്‍, ഖത്തര്‍, കുവൈറ്റ് എന്നീ രാഷ്ട്രങ്ങള്‍ ഭീകരരെ സഹായിക്കുന്നുണ്ടെന്നും ഇവര്‍ക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്നുമാണ് ഫ്രാന്‍സ് ആവശ്യപ്പെടുന്നത്.

യൂറോപ്പിന്റെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ഇത് അനിവാര്യമാണെന്നും ഫ്രാന്‍സ് ചൂണ്ടിക്കാട്ടി. ശക്തമായ സാമ്ബത്തിക വ്യാപാര ഉപരോധങ്ങള്‍ രാഷ്ട്രങ്ങള്‍ക്കും ഏര്‍പ്പെടുത്തണമെന്നാണ് ഫ്രാന്‍സ് മുന്നോട്ടുവയ്ക്കുന്ന ആവശ്യം.

യൂറോപ്യന്‍ പാര്‍ലമെന്റിലേക്കുള്ള ഫ്രഞ്ച് അംഗം ജോര്‍ദാന്‍ ബാര്‍ഡെല്ലയാണ് ഈ ആവശ്യം മുന്നോട്ട് വെച്ചത്. ഫ്രാന്‍സും ഇസ്ലാമിക രാഷ്ട്രങ്ങളും തമ്മിലുള്ള സ്പര്‍ദ്ധ വര്‍ദ്ധിക്കുന്നതിനിടയിലാണ് ഇങ്ങനെയൊരാവശ്യവുമായി പാര്‍ലമെന്റ് അംഗം രംഗപ്രവേശം ചെയ്യുന്നത്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 16-ന് നടന്ന ചരിത്ര അധ്യാപകനായ സാമുവല്‍ പാറ്റിയുടെ കൊലപാതകത്തോടെ മതമൗലികവാദികളോടുള്ള നയം ഫ്രാന്‍സ് കര്‍ക്കശമാക്കിയിരിക്കുകയാണ്.