Agriculture

Entertainment

September 22, 2021

BHARATH NEWS

Latest News and Stories

ബീഹാറിൽ തുടക്കത്തിലെ കല്ലുകടി. വിദ്യാഭ്യാസ മന്ത്രി മേവ്‌ലാല്‍ ചൗധരി രാജിവെച്ചു

പാറ്റ്ന.ബീഹാര്‍ വിദ്യാഭ്യാസ മന്ത്രി മേവ്‌ലാല്‍ ചൗധരി രാജിവെച്ചു. സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് മേവ്‌ലാലിന്റെ രാജി. ജെഡിയു അംഗമായ ഇദ്ദേഹത്തിനെതിരെ നേരത്തെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മേവ്‌ലാലിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് രാജി.

ഭഗല്‍പുര്‍ കാര്‍ഷിക സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായിരിക്കേ അനധികൃത നിയമനങ്ങള്‍ നടത്തിയെന്നാണ് മേവ്‌ലാലിനെതിരായ ആരോപണം. സര്‍വകലാശാലയില്‍ ചട്ടവിരുദ്ധമായി അസി. പ്രൊഫസറെയും ജൂനിയര്‍ സയന്റിസ്റ്റിനെയും നിയമിച്ചെന്നായിരുന്നു കണ്ടെത്തല്‍.

സംഭവത്തില്‍ വിവാദമുയര്‍ന്നതിനെ തുടര്‍ന്ന് മേവ്‌ലാലിനെ നേരത്തെ ജെ.ഡി.യുവില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നെങ്കിലും പിന്നീട് തിരിച്ചെടുക്കുകയായിരുന്നു.

നിതീഷ് കുമാർ സംസ്ഥാനത്ത് അധികാരം നിലനിർത്താൻ കുറ്റവാളികളെ നിയമിച്ചതായി തേജസ്വി യാദവ് ആരോപിച്ചിരുന്നു.

“അധികാരം നിലനിർത്താൻ കുറ്റവാളികളെ സംരക്ഷിക്കുന്നു … മേവാലാൽ ചൗധരിയെ നിയമിച്ചുകൊണ്ട് കൊള്ളയ്ക്കും കവർച്ചയ്ക്കും മുഖ്യമന്ത്രി നിതീഷ് കുമാർ കൂട്ട് നിന്നു … തന്റെ കസേരയെ രക്ഷിക്കാൻ മുഖ്യമന്ത്രി കുറ്റകൃത്യം, അഴിമതി, വർഗീയത എന്നിവയെക്കുറിച്ച് മിണ്ടാട്ടമല്ല … ”തേജസ്വി ട്വീറ്റ്ചെയ്തു