Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

ജമ്മുകാശ്‌മീരിലെ നഗ്രോട്ടയിലുണ്ടായ ഏറ്റുമുട്ടലില്‍ നാലു ഭീകരരെ സുരക്ഷാസേന വധിച്ചു

ശ്രീനഗര്‍: ജമ്മുകാശ്‌മീരിലെ നഗ്രോട്ടയിലുണ്ടായ ഏറ്റുമുട്ടലില്‍ നാലു ഭീകരരെ സുരക്ഷാസേന വധിച്ചു. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്കു പോയ ട്രക്കില്‍ ഭീകരര്‍ ഒളിച്ചുകടക്കവെയാണ് ദേശീയപാതയില്‍ ബാന്‍ ടോള്‍ പ്ലാസ‌യ്‌ക്കു സമീപം ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ ഏറ്റുമുട്ടലുണ്ടായത്. രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റു.

സാമ്ബ മേഖലയില്‍നിന്നു ഭീകരര്‍ നഗ്രോട്ടയിലേക്കു നീങ്ങുന്നതായി സുരക്ഷാസേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ടോള്‍ പ്ളാസയ്ക്കു സമീപം വാഹന പരിശോധനയ്ക്കിടെ ഭീകരര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ വെടിവയ്ക്കുകയായിരുന്നു. മൂന്നു മണിക്കൂറോളം ഏറ്റുമുട്ടല്‍ തുടര്‍ന്നു. ഭീകരര്‍ ഗ്രനേഡുകളടക്കം പ്രയോഗിച്ചു. ഇതിനിടെ ട്രക്കിലെ ഗ്രനേഡുകള്‍ പൊട്ടിത്തെറിച്ചു.

കാശ്‌മീരില്‍ വലിയൊരു ആക്രമണത്തിന് പദ്ധതിയിട്ടാണ് ഭീകരര്‍ എത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

11 എ.കെ-47 തോക്കുകള്‍,​ മൂന്നു പിസ്റ്റളുകള്‍,​ 29 ഗ്രനേഡുകള്‍ ഉള്‍പ്പെടെ ആയുധശേഖരം ട്രക്കില്‍ കണ്ടെത്തി. ട്രക്കിന്റെ ഡ്രൈവര്‍ രക്ഷപെട്ടു. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

കാശ്‌മീരിലെ ഡി.ഡി.സി (ജില്ലാ വികസന കൗണ്‍സില്‍)​ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഭീകരര്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തതായി റിപ്പോര്‍ട്ടുണ്ടെന്ന് ജമ്മു ഐ.ജി മുകേഷ് സിംഗ് പറഞ്ഞു.

ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചു. സുരക്ഷ ശക്തമാക്കി.

ഏറ്റുമുട്ടലില്‍ പരിക്കേറ്റ കുല്‍ദീപ് രാജ്(32), നീല്‍ ക്വാസിം ബനിഹാല്‍ എന്നിവര്‍ അപകടനില തരണംചെയ്തു