Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

ബര്‍മ്മിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ക്രിക്കറ്റ് മത്സരം ഉള്‍പ്പെടുത്താൻ തീരുമാനം

ലണ്ടന്‍. 2022-ല്‍ നടക്കുന്ന ബര്‍മ്മിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ക്രിക്കറ്റ് മത്സരം ഉള്‍പ്പെടുത്തും.ജൂലൈ 28 മുതൽ ഓഗസ്റ്റ് 8 വരെ നടക്കാനിരിക്കുന്ന കോമൺ‌വെൽത്ത് ഗെയിംസിൽ  വനിതാ ക്രിക്കറ്റ് ടീം പങ്കെടുക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ബുധനാഴ്ച സ്ഥിരീകരിച്ചു.ച രിത്രത്തിലാദ്യമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ക്രിക്കറ്റ് മത്സരം ഉള്‍പ്പെടുത്തുന്നത്.

ട്വന്റി 20 മത്സരങ്ങളായിരിക്കും കോമണ്‍വെല്‍ത്ത് ​ഗെയിംസില്‍ നടക്കുക. ആകെ എട്ടു ടീമുകളാണ് മാറ്റുരയ്ക്കുക.2021 ഏപ്രിലില്‍ ഐ.സി.സി പുറത്തിറക്കുന്ന വനിതകളുടെ ട്വന്റി- 20 റാങ്ക് പട്ടിക പ്രകാരം ആദ്യ ആറുസ്ഥാനത്തുള്ളവര്‍ നേരിട്ട് യോഗ്യത നേടും. മറ്റു രണ്ടു സ്ഥാനത്തേക്ക് യോഗ്യതാ മത്സരം കളിക്കണം. കോമണ്‍ വെല്‍ത്ത് ഗെയിംസിന്റെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ക്രിക്കറ്റ് ഇടം നേടുന്നത്. 1998-ല്‍ പുരുഷ ടീമുകള്‍ മത്സരിച്ചിരുന്നു.

വനിതാ ക്രിക്കറ്റിന്റെ ഒരു സുപ്രധാന നിമിഷമായി ഈ ചുവടുവെപ്പിനെ കാണുന്നതായി ഐസിസി വനിതാ ക്രിക്കറ്റ് മാനേജർ ഹോളി കോൾവിൻ പറഞ്ഞു