Agriculture

Entertainment

September 22, 2021

BHARATH NEWS

Latest News and Stories

ആദ്യദിനം തന്നെ റെക്കോര്‍ഡ് വില്പനയുമായി ഒബാമയുടെ ‘എ പ്രോമിസ്ഡ് ലാന്റ്’

വാഷിങ്ടണ്‍: വിപണിയിലിറങ്ങിയ ആദ്യ ദിനം തന്നെ റെക്കോര്‍ഡ് വില്പനയുമായി മുന്നേറുകയാണ് ബറാക് ഒബാമയുടെ ഓര്‍മക്കുറിപ്പ് പുസ്തകത്തിന്റെ ആദ്യഭാഗമായ ‘എ പ്രോമിസ്ഡ് ലാന്‍ഡ്’. അമേരിക്കയിലും കാനഡയിലുമായി 8,89,000 കോപ്പികള്‍ വിറ്റഴിഞ്ഞതായി പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് അറിയിച്ചു. ഇ-ബുക്, ഓഡിയോ ബുക് എന്നീ കാറ്റഗറികളിലെല്ലാം ചേര്‍ത്ത കണക്കാണിത്.

ഇതുവരെ പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍വെച്ച് ആദ്യദിനത്തിലെ റെക്കോഡ് വില്‍പ്പനയാണിതെന്നും വായനക്കാരുടെ പ്രതികരണത്തില്‍ ഏറെ ആവേശത്തിലാണെന്നും പെന്‍ഗ്വിന്‍ പബ്ലിഷര്‍ ഡേവിഡ് ഡ്രേക്ക് അറിയിച്ചു.

പ്രോമിസ് ലാന്‍ഡിന്റെ വില്‍പനയോട് ഏറ്റവുമടുത്ത് നില്‍ക്കുന്ന പുസ്തകം മിഷേല്‍ ഒബാമയുടെ ‘ബികമിങ്’ ആണ്. ആദ്യദിവസം നോര്‍ത്ത് അമേരിക്കയില്‍ 7,25,000 കോപ്പികളാണ് വിറ്റുപോയത്. 2018ലാണ് ബികമിങ് പുറത്തിറങ്ങിയത്. അന്നുമുതല്‍ ഇപ്പോഴും വില്‍പനയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പുസ്തകങ്ങളിലൊന്നാണ് ബികമിങ്.

മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ എഴുതിയ ‘മൈ ലൈഫ്’ ആദ്യദിവസം നാലുലക്ഷം കോപ്പികളാണ് വിറ്റത്. ജോര്‍ജ് ഡബ്ല്യു. ബുഷ് എഴുതിയ ‘ഡിസിഷന്‍ പോയന്റ്‌സ്’ ആദ്യദിനം 2,20,000 കോപ്പിയും വിറ്റുപോയിരുന്നു.