Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

കൊല്ലത്ത് രണ്ടു കോടി രൂപ വരുന്ന ഹാഷിഷും അഞ്ചുകിലോ കഞ്ചാവും പിടിച്ചെടുത്തു

കൊല്ലം: കൊല്ലം ജില്ലയില്‍ രണ്ടിടങ്ങളിലായി ലഹരിമരുന്ന് പിടിച്ചെടുത്തു. രാജ്യാന്തര വിപണിയില്‍ രണ്ടു കോടി രൂപ വിലവരുന്ന ഹാഷിഷും അഞ്ചു കിലോ കഞ്ചാവുമാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തത്. ലഹരി കടത്തു സംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം നഗരൂരില്‍ മൂന്നു കിലോ ഹാഷിഷ് ഓയിലും 103 കിലോ കഞ്ചാവും പിടിച്ചെടുത്ത സംഭവത്തിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊല്ലത്തെ ലഹരിമരുന്ന് ശേഖരം പിടികൂടിയത്. രണ്ടു കോടി രൂപ വിലമതിക്കുന്ന ഹാഷിഷുമായി ചവറയില്‍ നിന്ന് പിടിയിലായത് തൃശൂര്‍ സ്വദേശി സിറാജ്, ചവറ സ്വദേശി അഖില്‍രാജ് എന്നിവര്‍. അഞ്ചു കിലോ കഞ്ചാവുമായി കൊല്ലം നഗരത്തില്‍ അറസ്റ്റിലായത് കാവനാട് സ്വദേശി അജിമോന്‍ ആണ്.

ആന്ധ്രയില്‍ നിന്ന് എത്തിക്കുന്ന ലഹരിമരുന്ന് സിറാജിന്റെ നേതൃത്വത്തില്‍ ചവറയിലെ വാടക വീട്ടില്‍ സൂക്ഷിച്ച ശേഷം സംസ്ഥാനത്ത് വിതരണം ചെയ്യുകയായിരുന്നെന്ന് എക്‌സൈസ് കണ്ടെത്തി. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു.