Agriculture

Entertainment

September 22, 2021

BHARATH NEWS

Latest News and Stories

ഡി.കെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യയുടെ വിവാഹം നിശ്ചയിച്ചു വരൻ ബി ജെ പി നേതാവിൻ്റെ കൊച്ചുമകൻ

ബംഗളുരു.കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യയുടെ വിവാഹം നിശ്ചയിച്ചു. കഴിഞ്ഞ വര്‍ഷം അന്തരിച്ച കഫെ കോഫി ഡേയുടെ സ്ഥാപകനായ വി.ജി സിദ്ധാര്‍ത്ഥയുടെ മകനാണ് വരന്‍.കോണ്‍ഗ്രസിന്‍റെ മുന്‍ മന്ത്രിയും ഇപ്പോഴത്തെ ബിജെപി നേതാവുമായ എസ് എം കൃഷ്ണയുടെ കൊച്ചുമകന്‍ കൂടിയാണ് വരന്‍ അമര്‍ത്യ.

അടുത്ത കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പുറമെ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയും വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുത്തു.രാഷ്ട്രീയം താല്‍ക്കാലികമായി മാറ്റിവച്ചു കൊണ്ടുള്ള ആഘോഷങ്ങളായിരുന്നു നടന്നത്. ചടങ്ങില്‍ മുന്‍ നിരയില്‍ ഇരുന്ന യെദ്യൂരപ്പ ശിവകുമാറിന്റെ കൈ ചേര്‍ത്ത് പിടിച്ചിരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നു.

എസ് എം കൃഷ്ണപതിറ്റാണ്ടുകളായി കോണ്‍ഗ്രസിന്‍റെ നേതാവായിരുന്നു. 2009 മുതല്‍ 2012 വരെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായിരുന്നു. 2017ലാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്.കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ശിവകുമാറിന്റെ മകൾ ഐശ്വര്യയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ സെപ്റ്റംബറിൽ ചോദ്യം ചെയ്തിരുന്നു.