Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

കോൺഗ്രസിൽ കൊഴിഞ്ഞു പോക്ക് തുടരുന്നു . മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​പ്സ​ര റെ​ഡ്ഡി എൻ ഡി എ കൂടാരത്തിലേക്ക്

ചെ​ന്നൈ. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​പ്സ​ര റെ​ഡ്ഡി രാ​ജി​വ​ച്ചു. കോ​ണ്‍​ഗ്ര​സി​ന് മേ​ലു​ള്ള ഗാ​ന്ധി കു​ടും​ബ​ത്തി​ന്‍റെ അമിത നി​യ​ന്ത്ര​ണം പാ​ര്‍​ട്ടി​യെ ന​ശി​പ്പി​ച്ചു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് രാ​ജി. ഹൈ​ക്ക​മാ​ന്‍​ഡി​ന് രാ​ജി​ക്ക​ത്ത് ന​ല്‍​കി​യ​താ​യി അ​പ്സ​ര ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ദ്യ ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു.

ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ അ​പ്സ​ര. രാ​ഹു​ല്‍ ഗാ​ന്ധി​യും സോ​ണി​യ ഗാ​ന്ധി​യും ത​മി​ഴ് ജ​ന​ത​യി​ല്‍​നി​ന്ന് ഏ​റെ അ​ക​ലെ​യാ​ണെ​ന്നും ക​ഴി​ഞ്ഞ ഏ​താ​നും തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റേ​ത് മോ​ശം പ്ര​ക​ട​ന​മാ​ണെ​ന്നും അ​പ്സ​ര കു​റ്റ​പ്പെ​ടു​ത്തി.കോൺഗ്രസിൽ സ്ത്രീകൾക്ക് ശരിയായ പ്രാധാന്യം നൽകുന്നില്ല കോൺഗ്രസിന്റെ ‘ഹൈകമാൻഡ് രാഷ്ട്രീയം’ ഒരിക്കലും തമിഴ്‌നാടിന് യോജിച്ചതല്ല. കോൺഗ്രസിൽ എല്ലാം നയിക്കുന്നത് പാർട്ടിയുടെ ദേശീയ നേതൃത്വമാണ്.അതിനാൽ, പ്രാദേശികമായി, പാർട്ടി വളരെ ദുർബലമാണ്.തമിഴ്‌നാട്ടിനെ സംബന്ധിച്ചിടത്തോളം നേതാക്കൾ ക്ഷേമപദ്ധതികളിലേക്ക് എത്തിച്ചേരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. എനിക്ക് തമിഴ്‌നാട്ടിലെ ജനങ്ങൾക്കായി എന്തെങ്കിലും ചെയ്യണമെങ്കിൽ, ഈ സംസ്ഥാനത്ത് നിന്നുള്ള ഒരു രാഷ്ട്രീയ പാർട്ടിയുമായിരിക്കണം അതുകൊണ്ടാണ് താൻ എഐഎഡിഎംകെ മടങ്ങിയതെന്ന് അപ്സര റെഡ്ഡി ദേശീയ മാധ്യമത്തോട് പറഞ്ഞു.

കോ​ണ്‍​ഗ്ര​സ് വി​ട്ട അ​പ്സ​ര വെ​ള്ളി​യാ​ഴ്ച എ​ഐ​എ​ഡി​എം​കെ​യി​ല്‍ ചേ​രു​ക​യും ചെ​യ്തു. മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി, ഉ​പ​മു​ഖ്യ​മ​ന്ത്രി ഒ. ​പ​നീ​ര്‍​ശെ​ല്‍​വം എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പാ​ര്‍​ട്ടി പ്ര​വേ​ശ​നം. ത​മി​ഴ്നാ​ട്ടി​ല്‍ എ​ന്‍​ഡി​എ​യു​ടെ ഭാ​ഗ​മാ​യി മ​ത്സ​രി​ക്കു​മെ​ന്ന് അ​പ്സ​ര അ​റി​യി​ച്ചു.