Agriculture

Entertainment

September 22, 2021

BHARATH NEWS

Latest News and Stories

തദ്ദേശ തിരഞ്ഞെടുപ്പ്: യു ഡി എഫിന് പുതിയ മുദ്രാവാക്യം

തിരുവനന്തപുരം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ നേരത്തെ നിശ്ചയിച്ചിരുന്ന മുദ്രാവാക്യം യു ഡി എഫ് മാറ്റി. ‘പുനര്‍ജ്ജനിക്കുന്ന ഗ്രാമങ്ങള്‍ ഉണരുന്ന നഗരങ്ങള്‍’ എന്നതാണ് പുതിയ മുദ്രാവാക്യം. പാലാരിവട്ടം അഴിമതിയടക്കം വ്യാപകമായിചര്‍ച്ചാ വിഷയമായതോടെയാണ് മുദ്രാവാക്യം മാറ്റാന്‍ തീരുമാനിച്ചത്.

പാലാരിവട്ടം കുംഭകോണ കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞും തട്ടിപ്പു കേസില്‍ കമറുദീനും അറസ്റ്റിലായി. ബാര്‍കോഴ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം അന്വേഷണം നേരിടാന്‍ പോവുകയാണ്. ഈ സാഹചര്യത്തില്‍ പഴയ മുദ്രാവാക്യം തിരിച്ചടിയായതിനെ തുടര്‍ന്നാണ് മാറ്റിയത്.