Agriculture

Entertainment

September 22, 2021

BHARATH NEWS

Latest News and Stories

രാജഗോപാലസ്വാമി ക്ഷേത്രത്തില്‍ നിന്ന് 42 വര്‍ഷം മുമ്പ് മോഷണം പോയ വിഗ്രഹങ്ങള്‍ തിരികെ ലഭിച്ചു

ചെന്നൈ: നാഗപട്ടണം അനന്തമംഗലത്തെ പുരാതന രാജഗോപാലസ്വാമി ക്ഷേത്രത്തില്‍ നിന്ന് 42 വര്‍ഷം മുമ്പ് മോഷണം പോയ മൂന്ന് വിഗ്രഹങ്ങള്‍ തിരികെ ലഭിച്ചു. ലണ്ടനില്‍ നിന്നാണ് വിഗ്രഹങ്ങള്‍ ലഭിച്ചത്. ഇത് ശനിയാഴ്ചയോടെ ക്ഷേത്രത്തില്‍ തിരിച്ചെത്തി.

15-ാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച ക്ഷേത്രമാണ് രാജഗോപാലസ്വാമി ക്ഷേത്രം. 1978 ലാണ് രാമന്‍, സീത, ലക്ഷ്മണന്‍, ഹനുമാന്‍ എന്നിങ്ങനെ നാല് വെങ്കല വിഗ്രഹങ്ങള്‍ ഇവിടെ നിന്ന് മോഷണം പോയത്. പൊറയാര്‍ പൊലീസ് കേസെടുത്ത് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും വിഗ്രഹം കണ്ടെത്താനായിരുന്നില്ല.

അന്താരാഷ്ട്ര വിപണിയില്‍ കരകൗശല വസ്തുക്കള്‍ വില്‍ക്കുന്നത് നിരീക്ഷിക്കുന്ന സിംഗപ്പൂര്‍ ആസ്ഥാനമായുള്ള സംഘടനയാണ് വിഗ്രഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയത്. പുരാവസ്തു ശേഖരിക്കുന്ന ലണ്ടന്‍ സ്വദേശിയില്‍ നിന്നാണ് സെപ്റ്റംബര്‍ മാസത്തില്‍ മോഷ്ടിക്കപ്പെട്ട നാല് വിഗ്രഹങ്ങളില്‍ മൂന്നെണ്ണം കണ്ടെത്തിയത്.

ലണ്ടനിലെ മെട്രോപൊളിറ്റന്‍ പൊലീസ് വിഗ്രഹങ്ങള്‍ ഇന്ത്യന്‍ എംബസിക്ക് കൈമാറി. ഹനുമാന്റെ വിഗ്രഹം ഇതുവരെയും കണ്ടെത്തിയിട്ടില്ല. കേന്ദ്ര സാസ്‌കാരിക വകുപ്പ് മന്ത്രാലയം ദിവസങ്ങള്‍ക്ക് മുമ്പ് വിഗ്രഹം തമിഴ്‌നാട് സര്‍ക്കാരിന് കൈമാറി. നവംബര്‍ 25 ന് വിഗ്രഹം പുനഃപ്രതിഷ്ഠ നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു.