Agriculture

Entertainment

September 22, 2021

BHARATH NEWS

Latest News and Stories

ബിനീഷിൻ്റെയും കൂട്ടുകാരുടേയും സ്വത്ത് കണ്ടെടുക്കാൻ ഇഡി നടപടി തുടങ്ങി

തിരുവനന്തപുരം. ബിനീഷ് കോടിയേരിയുടെയും മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്‍റെയും സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കവുമായി എന്‍ഫോഴ്‍സ്‍മെന്‍റ്. ബിനീഷ് കോടിയേരി, ഭാര്യ റനീറ്റ, ബിനീഷിന്‍റെ സുഹൃത്തും ബിനിനസ്സ് പങ്കാളിയുമായ അനൂപ് മുഹമ്മദ് എന്നിവരുടെ സ്വത്തുവിവരങ്ങള്‍ ആവശ്യപ്പെട്ട് രജിസ്ട്രേഷന്‍ ഐജിക്ക് ബെംഗളൂരു എന്‍ഫോഴ്സ്മെന്‍റ് കത്ത് നല്‍കി. ബിനീഷിന്‍റ പേരില്‍ പിടിപി നഗറില്‍ ‘കോടിയേരി’ എന്ന വീടും കണ്ണൂരില്‍ കുടുംബ സ്വത്തുമാണ് ഉള്ളത്.

മൂന്നുപേരുടെയും പേരിലുള്ള സ്വത്ത് വിവരങ്ങള്‍ കൈമാറാനായി എല്ലാ രജിസ്ട്രേഷന്‍ ജില്ലാ ഓഫീസര്‍മാര്‍ക്കും കൈമാറിയിട്ടുണ്ട്. അതേ സമയം ബെംഗളൂരു മയക്കുമരുന്ന കേസുമായി ബന്ധപ്പെട്ട് മൂന്നു പേരുടെ സ്വത്തുവിവരങ്ങള്‍ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയും ആവശ്യപ്പെട്ടിട്ടുണ്ട്.രഞ്ചിത്ത്, അനീഷ്, സാംരംഗ് എന്നിവരുടെ സ്വത്തുവിവരങ്ങളാണ് ബെംഗളൂരു നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ രജിസ്ട്രേഷന്‍ വിഭാഗത്തോട് ചോദിച്ചിട്ടുള്ളത്.

അതിനിടെ, ബിനീഷ് കോടിയേരിയുടെ ബിസിനസ് പങ്കാളി ആനന്ദ് പത്മനാഭനെ ഇ.ഡി. ചോദ്യം ചെയ്യുന്നു. കഴിഞ്ഞ നാലിനു കണ്ണൂരില്‍ വച്ചു ചോദ്യം ചെയ്തതിന്റെ തുടര്‍ച്ചയായിട്ടാണു ഇന്നത്തെ ചോദ്യം ചെയ്യല്‍. തിരുവനന്തപുരം ശംഖുമുഖത്തെ ഓള്‍ഡ് കോഫീ ഹൗസ്, ടോറസ് റമഡീസ് എന്നീ സ്ഥാപനങ്ങളിലെ ഇടപാടുമായിട്ടു ബന്ധപെട്ടാണു ചോദ്യം ചെയ്യല്‍.