ചന്ദ്രയാന്‍ 2 ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങുമ്പോള്‍ ലോകമെമ്പാടുമുള്ളവരോടൊപ്പം യുഎസ് ബഹിരാകാശ ഏജന്‍സിയും ഇത് പ്രതീക്ഷയോടെ നോക്കിക്കാണുമെന്ന് നാസയുടെ മുന്‍ ബഹിരാകാശയാത്രികന് ഡൊണാള്‍ഡ് എ തോമസ് പറഞ്ഞു. സെപ്റ്റംബര്‍ 7 ന് ചന്ദ്രയാന്‍ 2 ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങും.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യത്തെ ബഹിരാകാശവാഹനമായിരിക്കും ചന്ദ്രയാന്‍ 2. ഏകദേശം അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇവിടെ ബഹിരാകാശയാത്രികനെ ഇറക്കാന്‍ കഴിയുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്. നാസ മാത്രമല്ല, ലോകം മുഴുവന്‍ ചന്ദ്രനെക്കുറിച്ചും അറിയാന്‍ താല്‍പ്പര്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള പാര്‍ക്ക് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങള്‍ മുമ്പ് ചന്ദ്രന്റെ മധ്യരേഖയ്ക്ക് സമീപം വന്നിട്ടുണ്ടെന്നും പക്ഷേ ഒരിക്കലും ദക്ഷിണധ്രുവത്തില്‍ എത്തിയിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ദക്ഷിണധ്രുവം ഒരു പ്രത്യേക സ്ഥലമാണെന്നും അവിടെയുള്ള ചില ഗര്‍ത്തങ്ങളില്‍ സ്ഥിരമായി ഐസ് ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നു കരുതുന്നതായും അദ്ദേഹം പറഞ്ഞു. അവിടെ ഐസ് കണ്ടെത്തിയാല്‍ ഓക്സിജനില്‍ നിന്നും ഹൈഡ്രജനില്‍ നിന്നും വെള്ളം ശേഖരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചന്ദ്രനിലെ അവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘ചന്ദ്രന് ജീവിക്കാന്‍ ബുദ്ധിമുട്ടുള്ള സ്ഥലമാണ്. അവിടെ ധാരാളം വികിരണങ്ങളുണ്ട്. പകല്‍ സമയത്ത് താപനില 100 ഡിഗ്രി സെല്‍ഷ്യസ് വരാനും രാത്രി സമയങ്ങളില്‍ മൈനസ് 100 ഡിഗ്രി സെല്‍ഷ്യസ് ആവാനും സാധ്യതയുണ്ട്’, അദ്ദേഹം പറഞ്ഞു.
ചന്ദ്ര ഉപരിതലത്തില്‍ മൃദുവായ ലാന്‍ഡിംഗിന് ശ്രമിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പര്യവേഷണമായിരിക്കും ചന്ദ്രയാന്‍ 2. യുഎസ്, റഷ്യ, ചൈന എന്നിവയ്ക്ക് ശേഷം ചന്ദ്രനില്‍ മൃദുവായ ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി ഈ ദൗത്യം ഇന്ത്യയെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
Posts Grid
നാന്‍സി മടങ്ങി; തായ്വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു.
അൽ-ഖ്വയ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിൽ വംശീയത ഒരു ഘടകമല്ലെന്ന് ഋഷി സുനക്.
അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മരിച്ചവരുടെ എണ്ണം 25 ആയി.
ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ലമെന്റ് കൈയേറി.
യുഎസ്, സൗത്ത് കൊറിയ സംഘർഷത്തിനിടയിൽ ആണവായുധം ഉപയോഗിക്കുമെന്ന് കിം .
അനുബന്ധ വാർത്തകൾ
‘ഭാരത് ത്സോഡോ യാത്ര’യുമായി കോണ്‍ഗ്രസ്; കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 3,500 കിലോമീറ്റര്‍ നടക്കാന്‍ രാഹുല്‍ ഗാന്ധി.
നിതീഷ് കുമാര്‍ എന്‍.ഡി.എ വിടുമെന്നുസൂചന ; നിര്‍ണ്ണായക രാഷ്ട്രീയ നീക്കത്തിലേക്ക് ബിഹാര്‍.
പേഴ്സണല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ ബില്‍ 2021; കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ : സഞ്ജയ് റാവുത്ത് ഇ.ഡി കസ്റ്റഡിയില്‍
വ്യാജ രേഖ; ടീസ്റ്റക്കും, ശ്രീകുമാറിനും ജാമ്യമില്ല.
‘രാഷ്ട്രപത്നി’ പരാമര്‍ശം; മാപ്പു പറഞ്ഞ് അധിര്‍ രഞ്ജന്‍ ചൗധരി, രാഷ്ട്രപതിക്ക് കത്തയച്ചു.
നടി അര്‍പ്പിത മുഖര്‍ജിയുടെ നാലാമത്തെ വസതിയിലും പരിശോധന
ആവശ്യമെങ്കില്‍ ‘യോഗി മാതൃക’ നടപ്പാക്കും ; കര്‍ണാടക മുഖ്യമന്ത്രി.
ക്രിക്കറ്റ് അഴിമതി ;ഫാറൂഖ് അബ്ദുള്ളയ്ക്ക് ഇ ഡി നോട്ടീസ്.
ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തണം; കേന്ദ്ര സർക്കാർ
കോംഗോയിൽ നടന്ന പ്രക്ഷോഭത്തിൽ രണ്ട് ഇന്ത്യൻ ജവാൻമാർ കൊല്ലപ്പെട്ടു.
ദ്രൗപതി മുർമു സത്യപ്രതിജ്ഞ ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ പതിനഞ്ചാമത് പ്രസിഡന്റ് .