Agriculture

Entertainment

September 22, 2021

BHARATH NEWS

Latest News and Stories

ഇന്ന് സംസ്ഥാനത്ത് 3757 പേര്‍ക്ക് കൂടി

തിരുവനന്തപുരം: കേരളത്തില്‍ തിങ്കളാഴ്ച 3757 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാകുളം 325, കോട്ടയം 279, തൃശൂര്‍ 278, ആലപ്പുഴ 259, തിരുവനന്തപുരം 229, കൊല്ലം 198, കണ്ണൂര്‍ 144, പത്തനംതിട്ട 57, ഇടുക്കി 49, വയനാട് 39, കാസര്‍ഗോഡ് 32 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.

22 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2071 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3272 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 377 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

മലപ്പുറം 993, കോഴിക്കോട് 467, പാലക്കാട് 182, എറണാകുളം 235, കോട്ടയം 276, തൃശൂര്‍ 264, ആലപ്പുഴ 256, തിരുവനന്തപുരം 158, കൊല്ലം 194, കണ്ണൂര്‍ 112, പത്തനംതിട്ട 46, ഇടുക്കി 30, വയനാട് 30, കാസര്‍ഗോഡ് 29 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

32 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 6, തിരുവനന്തപുരം, തൃശൂര്‍ 5 വീതം, കണ്ണൂര്‍ 4, കോഴിക്കോട് 3, പത്തനംതിട്ട, ഇടുക്കി മലപ്പുറം 2 വീതം, കൊല്ലം, പാലക്കാട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5425 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 64,166 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,00,089 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,14,543 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ ഉദയനാപുരം (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 4), എറണാകുളം ജില്ലയിലെ എലഞ്ഞി (സബ് വാര്‍ഡ് 12), പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് (28), കാസര്‍ഗോഡ് ജില്ലയിലെ വോര്‍ക്കാടി (1) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആകെ 556 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.