Agriculture

Entertainment

September 22, 2021

BHARATH NEWS

Latest News and Stories

ദേവസ്വം ബോര്‍ഡ് വന്‍ സാമ്പത്തിക പ്രതിസന്ധിയിലെന്ന് പ്രസിഡന്റ് എന്‍ വാസു

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് പ്രസിഡണ്ട് എന്‍ വാസു. ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞതോടെയാണ് ഈ പ്രതിസന്ധി നേരിട്ടു തുടങ്ങിയത്. തീര്‍ത്ഥാടനം തുടങ്ങി ഒരാഴ്ച പിന്നിട്ടു. ഇതുവരെ വിവിധ ഇനങ്ങളിലായി ലഭിച്ച വരുമാനം 10 ലക്ഷത്തില്‍ താഴെയാണെന്നും എന്‍ വാസു പറഞ്ഞു.

കഴിഞ്ഞ തീര്‍ത്ഥാടനക്കാലത്ത് ഈ ദിവസങ്ങളിലെ പ്രതിദിന വരുമാനം 3.5 കോടി രൂപയായിരുന്നു. കടകള്‍, വഴിപാട്, നാളികേരം എന്നിവയുടെ ലേലത്തിലൂടെ 35 കോടി കഴിഞ്ഞ തീര്‍ത്ഥാടനക്കാലത്ത് ലഭിച്ചിരുന്നു. ഇത്തവണ ലേലം നിലച്ചതോടെ ആ ഇനത്തില്‍ നിന്നുള്ള വരുമാനവും കുറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി അനുഭവപ്പെടുന്ന ഈ സമയത്ത് കാര്യങ്ങള്‍ ഇത്തരത്തിലാണ് ഇനിയും മുന്നോട്ടു പോകുന്നതെങ്കില്‍ മണ്ഡലകാല തീര്‍ത്ഥാടനത്തിന്റെ ദൈനംദിന ചെലവുകള്‍ എങ്ങനെ നടത്തുമെന്ന് അറിയില്ലെന്നും എന്‍ വാസു പറഞ്ഞു.