തിരുവനന്തപുരം: കെ എസ് ആര് ടി സിയുടെ ഓര്‍ഡിനറി സര്‍വ്വീസുകളിലെ സ്ഥിരം യാത്രക്കാര്‍ക്ക് വേണ്ടി ഇനി മുതല്‍ സീറ്റ് റിസര്‍വേഷന്‍ സൗകര്യം ഒരുക്കുന്നു. ഇതിനായി ബസില്‍ വെച്ച് തന്നെ അഞ്ചു രൂപ വിലയുള്ള കൂപ്പന്‍ ടിക്കറ്റുകള്‍ കണ്ടക്ടര്‍മാര്‍ യാത്രാക്കാര്‍ക്ക് നല്‍കും.
ഓര്‍ഡിനറി സര്‍വ്വീസുകളില്‍ യാത്ര ചെയ്യുന്ന മുതിര്‍ന്ന പൗരന്മാര്, വനിതകള്‍, ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് രാവിലെയുള്ള യാത്രകളില്‍ സീറ്റുകള്‍ ലഭിക്കുമെങ്കിലും വൈകുന്നേരമുള്ള മടക്ക യാത്രയില്‍ സീറ്റ് ലഭിക്കാറില്ല എന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് നടപടി. രാവിലെയുള്ള ട്രിപ്പുകളില്‍ യാത്ര ചെയ്യുന്നവര്‍ വൈകുന്നേരങ്ങളില്‍ തിരിച്ചുള്ള ബസുകളില്‍ സീറ്റുകള്‍ ഉറപ്പാക്കുന്നതിന് വേണ്ടി രാവിലെ തന്നെ കണ്ടക്ടര്‍മാരില്‍ നിന്നും കൂപ്പണുകള്‍ വാങ്ങാവുന്നതാണ്.
എന്നാല്‍ ഒരു ദിവസം ഒരു ബസില്‍ 30 ല്‍ കൂടുതല്‍ കൂപ്പണുകള്‍ നല്‍കില്ല. ശേഷിക്കുന്ന സീറ്റുകള്‍ റിസര്‍വേഷന്‍ കൂപ്പണില്ലാത്ത യാത്രക്കാര്‍ക്കായി മാറ്റിവെക്കും. വൈകുന്നേരത്തെ മടക്ക യാത്രയില്‍ റിസര്‍വേഷന്‍ കൂപ്പണുള്ള യാത്രക്കാര്‍ക്ക് ബസില്‍ കയറുന്നതിനുള്ള മുന്‍ഗണന കണ്ടക്ടര്‍മാര്‍ തന്നെ ഉറപ്പാക്കും.
ഒരേ ബസിലെ മുഴുവന്‍ സീറ്റുകളും മുന്‍ഗണനാ കൂപ്പണ്‍ പ്രകാരം യാത്രാക്കര്‍ ആവശ്യപ്പെട്ടാല്‍ ആ ഷെഡ്യൂഡില്‍ അതേ റൂട്ടില്‍ പകരം മറ്റൊരു ബസ് കൂടി സര്‍വ്വീസ് നടത്തും. ഇതിനായി യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുന്‍ഗണനാ കൂപ്പണുകളില്‍ തീയതി, സീറ്റ് നമ്പര്‍, പുറപ്പെടുന്ന സമയം, ബസ് പുറപ്പെടുന്ന സ്ഥലം എന്നിവ ഉള്‍പ്പെടെ രേഖപ്പെടുത്തിയിക്കും.
സ്ഥിരം യാത്രാക്കാര്‍ക്ക് സീറ്റുകള്‍ ഉറപ്പ് വരുത്തി കൂടുതല്‍ സ്ഥിരം യാത്രക്കാരെ കെഎസ്ആര്‍ടിസി സര്‍വ്വീസുകളിലേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുന്നതെന്ന് ചെയര്മാന് ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ബിജുപ്രഭാകര്‍ അറിയിച്ചു.
Posts Grid
അടിക്ക് തിരിച്ചടി റഷ്യൻ എംബസികൾക്ക് പൂട്ടിട്ട് ജർമ്മനി .
പ്ലേഗിന്റെ 4000 വർഷം പഴക്കമുള്ള ബാക്ടീരിയകളെ കണ്ടെത്തി.
സുഡാൻ ; പോരാട്ടത്തിൽ കുടുങ്ങിയ അറുപതോളം കുട്ടികൾ പട്ടിണി കിടന്നു മരിച്ചു.
എവറസ്റ്റ് കൊടുമുടി കീഴടക്കിയിട്ട് 70 വർഷം ; ആദരവുമായി രാജ്യം.
പോൺ താരവുമായുള്ള കേസിൽ ട്രംപിന് ആശ്വാസ വിധി.
ട്വിറ്ററിൽ നിന്നും കുരുവിയെ പറത്തിവിട്ട് ഡോഗ്.
അനുബന്ധ വാർത്തകൾ
സ്കൂളുകൾ തുറന്നു. നാടും , നഗരവും വീണ്ടും സജീവമായി
കണ്ണൂരിൽ വീണ്ടും അട്ടിമറി; റെയിൽവേ ബോഗിക്ക് തീവച്ചു .
മണ്ഡലത്തിൽ റോഡ് ഷോയുമായി രാഹുലും പ്രിയങ്കയും.
സിദ്ദിഖ് കാപ്പൻ ; കേസ് കേരളത്തിലേക്ക് മാറ്റില്ല.
കോഴിക്കോട് ഭീകരാക്രമണം; പ്രതിയുടെ രേഖാ ചിത്രം പുറത്ത് വിട്ടു.
പ്രമുഖ മലയാള നടൻ ഇന്നസെന്റ് അന്തരിച്ചു.
രാഷ്ട്രപതി നാളെ കേരളത്തിലെത്തും.
കൈ വെട്ട് കേസ് ; പ്രതിക്കെതിരെ ലക്ഷങ്ങളുടെ പാരിതോഷികവുമായി എൻ ഐ എ .
സ്വപ്നയുടെ അടുത്ത വെളിപ്പെടുത്തൽ; പ്രതിസന്ധിയിൽ സി പി എം.
ലൈഫ് കോഴ; ശിവ ശങ്കരനെ ഇ ഡി അറസ്റ്റ് ചെയ്തു.
പി എഫ് ഐ ഹർത്താൽ അക്രമണം; ജപ്തി നടപടികളിൽ സർക്കാറിനെതിരെ ഹൈക്കോടതി.
കേരളത്തിൽ പ്ലാസ്റ്റിക്ക് നിരോധനം നീക്കി.