Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

തദ്ദേശ തിരഞ്ഞെടുപ്പ്: തൃശ്ശൂര്‍ ജില്ലയില്‍ 7101 സ്ഥാനാര്‍ത്ഥികള്‍

തൃശ്ശൂര്‍: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ജില്ലയില്‍ മത്സരിക്കുന്നത് 7101 സ്ഥാനാര്‍ത്ഥികള്‍. ഇതില്‍ 3403 പുരുഷന്‍മാരും 3698 വനിതകളും ഉള്‍പ്പെടുന്നു. ജില്ലാ പഞ്ചായത്തിലേക്ക് 107 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും. ഇതില്‍ 55 പുരുഷന്‍മാരും 52 വനിതകളും ഉള്‍പ്പെടുന്നു. തൃശൂര്‍ കോര്‍പ്പറേഷനില്‍ 230 പേര്‍ മത്സരിക്കും. ഇതില്‍ 122 പേര്‍ പുരുഷന്‍മാരും 108 പേര്‍ വനിതകളുമാണ്. ഏഴു മുനിസിപ്പാലിറ്റികളില്‍ ആകെ 964 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും.

ചാലക്കുടി മുനിസിപ്പാലിറ്റിയില്‍ 141 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നു. ഇതില്‍ 77 പേര്‍ പുരുഷന്‍മാരും 64 പേര്‍ വനിതകളുമാണ്. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയില്‍ 149 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നു. അതില്‍ 74 പേര്‍ പുരുഷന്‍മാരും 75 പേര്‍ വനിതകളുമാണ്. കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയില്‍ 146 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. ഇതില്‍ 66 പുരുഷന്‍മാരും 80 വനിതാ സ്ഥാനര്‍ത്ഥികളും ഉള്‍പ്പെടുന്നു.

ചാവക്കാട് മുനിസിപ്പാലിറ്റിയില്‍ ഇക്കുറി ജനവിധി തേടുന്നത് 108 സ്ഥാനാര്‍ത്ഥികളാണ.് അതില്‍ 53 പേര്‍ പുരുഷന്‍മാരും 55 വനിതകളുമാണ്. ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയില്‍ മത്സര രംഗത്തുള്ളത് 147 സ്ഥാനാര്‍ത്ഥികളാണ്. 66 പുരുഷന്‍മാരും 81 വനിതകളും മത്സരിക്കുന്നു. കുന്നംകുളം മുനിസിപ്പാലിറ്റിയില്‍ ജനവിധി തേടുന്നത് ആകെ 140 സ്ഥാനാര്‍ത്ഥികളാണ്. 72 പേര്‍ പുരുഷന്‍മാരും 68 പേര്‍ വനിതകളുമാണ്. വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയില്‍ 133 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്. ഇതില്‍ 63 പേര്‍ പുരുഷന്‍മാരും 70 പേര്‍ വനിതകളുമാണ്.

ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ ജില്ലയിലുള്ള 16 ബ്ലോക്ക് പഞ്ചായത്തുകളിലായി 763 സ്ഥാനാര്‍ത്ഥികളാണുള്ളത്. ഇതില്‍ 358 പുരുഷന്‍മാരും 344 വനിതകളും ഉള്‍പ്പെടുന്നു. ഗ്രാമപഞ്ചായത്തുകളിലേക്ക് 5037 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

സ്ഥാനാര്‍ത്ഥികള്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍:

1. ചാവക്കാട് ബ്ലോക്ക് ആകെ 50 സ്ഥാനാര്‍ത്ഥികള്‍

പുരുഷന്‍മാര്‍ : 26

വനിതകള്‍ : 24

2. ചൊവ്വന്നൂര്‍ ബ്ലോക്ക് ആകെ 44 സ്ഥാനാര്‍ത്ഥികള്‍

പുരുഷന്‍മാര്‍ : 20

വനിതകള്‍ : 24

3. വടക്കാഞ്ചേരി ബ്ലോക്ക് ആകെ 38 സ്ഥാനാര്‍ത്ഥികള്‍

പുരുഷന്‍മാര്‍ : 17

വനിതകള്‍ : 21

4. പഴയന്നൂര്‍ ബ്ലോക്ക് ആകെ 42 സ്ഥാനാര്‍ത്ഥികള്‍

പുരുഷന്‍മാര്‍ : 19

വനിതകള്‍ : 23

5. ഇരിങ്ങാലക്കുട ബ്ലോക്ക് ആകെ 42 സ്ഥാനാര്‍ത്ഥികള്‍

പുരുഷന്‍മാര്‍ : 20

വനിതകള്‍ : 22

6. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് ആകെ 39 സ്ഥാനാര്‍ത്ഥികള്‍

പുരുഷന്‍മാര്‍ : 17

വനിതകള്‍ : 22

7. മാള ബ്ലോക്ക് ആകെ 43 സ്ഥാനാര്‍ത്ഥികള്‍

പുരുഷന്‍മാര്‍ : 19

വനിതകള്‍ : 24

8. ചാലക്കുടി ബ്ലോക്ക് ആകെ 46 സ്ഥാനാര്‍ത്ഥികള്‍

പുരുഷന്‍മാര്‍ : 24

വനിതകള്‍ : 22

9. ഒല്ലൂക്കര ബ്ലോക്ക് ആകെ 121 സ്ഥാനാര്‍ത്ഥികള്‍

പുരുഷന്‍മാര്‍ : 54

വനിതകള്‍ : 67

10. പുഴക്കല്‍ ബ്ലോക്ക് ആകെ 40 സ്ഥാനാര്‍ത്ഥികള്‍

പുരുഷന്‍മാര്‍ : 18

വനിതകള്‍ : 22

11. മുല്ലശ്ശേരി ബ്ലോക്ക് ആകെ 46 സ്ഥാനാര്‍ത്ഥികള്‍

പുരുഷന്‍മാര്‍ : 21

വനിതകള്‍ : 25

12. തളിക്കുളം ബ്ലോക്ക് ആകെ 45 സ്ഥാനാര്‍ത്ഥികള്‍

പുരുഷന്‍മാര്‍ : 23

വനിതകള്‍ : 22

13. മതിലകം ബ്ലോക്ക് ആകെ 45 സ്ഥാനാര്‍ത്ഥികള്‍

പുരുഷന്‍മാര്‍ : 21

വനിതകള്‍ : 24

14. അന്തിക്കാട് ബ്ലോക്ക് ആകെ 40 സ്ഥാനാര്‍ത്ഥികള്‍

പുരുഷന്‍മാര്‍ : 19

വനിതകള്‍ : 21

15. ചേര്‍പ്പ് ബ്ലോക്ക് ആകെ 39 സ്ഥാനാര്‍ത്ഥികള്‍

പുരുഷന്‍മാര്‍ : 17

വനിതകള്‍ : 22

16. കൊടകര ബ്ലോക്ക് ആകെ 49 സ്ഥാനാര്‍ത്ഥികള്‍

പുരുഷന്‍മാര്‍ : 23

വനിതകള്‍ : 26