Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

ലൗ ജിഹാദിനെതിരായ ഓര്‍ഡിനന്‍സിന് യോഗി ആദിത്യനാഥ് അംഗീകാരം നല്‍കി

ന്യൂഡൽഹി.ഉത്തര്‍പ്രദേശില്‍ ലൗ ജിഹാദിനെതിരായ ഓര്‍ഡിനന്‍സിന് യോഗി ആദിത്യനാഥ് അംഗീകാരം നല്‍കി.നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെ തടവ് ശിക്ഷയും വന്‍ തുക പിഴയും ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകളാണ് ഓര്‍ഡിനന്‍സില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികളേയോ സ്ത്രീകളേയോ മതപരിവര്‍ത്തനം നടത്തിയാല്‍ 3 മുതല്‍ 10 വരെ തടവും 25,000 രൂപ പിഴയും ചുമത്താമെന്നും ഓഡിനന്‍സില്‍ പറയുന്നു.കൂട്ടത്തോടെ മതപരിവർത്തനം നടത്തിയാൽ മൂന്ന് വർഷം മുതൽ 10 വർഷം വരെ ശിക്ഷയും അതിൽ ഏർപ്പെടുന്ന സംഘടനകൾക്ക് 50,000 രൂപ പിഴയുമാണ് ലഭിക്കുക.

ബിജെപി നടത്തുന്ന സംസ്ഥാനങ്ങളായ കർണ്ണാടക ഹരിയാന മധ്യപ്രദേശ് എന്നി സംസ്ഥാനങ്ങളിലും വിവാഹത്തിന്റെ മറവിൽ ഹിന്ദു സ്ത്രീകളെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കാൻ എന്ന പേരിൽ കർശന നിയമങ്ങൾ നടപ്പിലാക്കാൻ തയ്യാറെടുക്കുകയാണ്.