Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

ശിവശങ്കരനെതിരെ യുഎപിഎ എടുക്കാൻ എൻ ഐ എ .കൊഫെപോസെക്കെതിരെ സ്വപ്ന നൽകിയ അപ്പീൽ വിധി പറയാൻ മാറ്റി

കൊച്ചി .സ്വര്‍ണക്കടത്തിനു സഹായം ചെയ്‌തെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ കസ്‌റ്റംസ്‌ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ അറസ്‌റ്റ്‌ ചെയ്‌തു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണമിടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ ശിവശങ്കര്‍ റിമാന്‍ഡില്‍ കഴിയുന്ന കാക്കനാട്‌ ജയിലിലെത്തിയാണ്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌. നയതന്ത്ര പാഴ്‌സലിലൂടെ 30 കിലോഗ്രാം സ്വര്‍ണം കടത്തിയതിനു കൂട്ടുനിന്നെന്നാണു കസ്‌റ്റംസിന്റെ കുറ്റാരോപണം. അറസ്‌റ്റിനായി നേരത്തേ കോടതിയുടെ അനുമതി നേടിയിരുന്നു. കസ്‌റ്റംസ്‌ അന്വേഷണ ഉദ്യോഗസ്‌ഥന്‍ വിവേക്‌ വാസുദേവനാണ്‌ ജയിലിലെത്തി അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌.

കേസില്‍ ശിവശങ്കറിനെതിരേ യു.എ.പി.എ. ചുമത്തി കേസെടുക്കാന്‍ എന്‍.ഐ.എ. നീക്കങ്ങള്‍ ആരംഭിച്ചു . ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുമതി നല്‍കിയതോടെയാണ് യു.എ.പി.എ. ചുമത്തി കേസെടുക്കുന്നത് .

എന്‍.ഐ.എ. ഇതിനകം ശിവശങ്കറിനെ മൂന്നു തവണ ചോദ്യംചെയ്തിട്ടുണ്ട്. കസ്റ്റംസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും എന്‍.ഐ.എ. ശിവശങ്കറിനെ പ്രതിചേര്‍ക്കുക. എന്നാല്‍, ഡോളര്‍ കടത്തില്‍ പ്രതിയാക്കാന്‍ സാധ്യതയില്ലന്നാണറിയുന്നത് .

അതേസമയം, ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്വപ്‌നയെ വീണ്ടും എന്‍.ഐ.എ. ചോദ്യംചെയ്‌തേക്കുമെന്നാണ് അറിയാന്‍ കഴിയുന്നത് 

കസ്റ്റംസിന്റെ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലായിരുന്നു സരിത്ത്, സ്വപ്‌ന , സന്ദീപ് എന്നിവരെ പ്രധാന പ്രതികളാക്കി യു.എ.പി.എ. നിയമപ്രകാരം എന്‍.ഐ.എ. കേസെടുത്തത്. സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന്റെ പങ്കു വെളിപ്പെടുത്തുന്ന സുപ്രധാന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച അറസ്റ്റ് പെറ്റീഷനില്‍ പറഞ്ഞിട്ടുണ്ട്.

സ്വര്‍ണക്കടത്തിലെ ശിവശങ്കറിന്റെ പങ്ക് എന്‍ഫോഴ്‌സ്‌മെന്റിനു കഴിഞ്ഞ പത്തിനു നല്‍കിയ മൊഴിയില്‍ സ്വപ്‌ന വ്യക്തമാക്കിയിട്ടുണ്ട്.

സ്വപ്‌ന ഇ.ഡിക്കു നല്‍കിയ മൊഴിയുടെ വെളിച്ചത്തിലായിരുന്നു കഴിഞ്ഞ 16 ന് അവരെ കസ്റ്റംസ് വീണ്ടും ചോദ്യംചെയ്തത്. ശിവശങ്കറിന്റെ പങ്കു സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ സ്വപ്‌ന കസ്റ്റംസിനുകൈമാറിയ ദിവസം വൈകിട്ടായിരുന്നു ശബ്ദസന്ദേശം പുറത്തുവന്നത്.

സ്വപ്‌നയെയും സന്ദീപിനെയും ആദ്യഘട്ടത്തില്‍ ചോദ്യംചെയ്തശേഷം ലഭിച്ച വിവരങ്ങളും എന്‍.ഐ.എ. പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകളും ശിവശങ്കറിനെ ചോദ്യംചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ട്.

സ്വപ്‌നയ്ക്കു സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്നായിരുന്നു ആദ്യം ചോദ്യംചെയ്തപ്പോള്‍ ശിവശങ്കറിന്റെ മൊഴി. സ്വപ്‌ന ഫോണില്‍നിന്നു ചാറ്റ് വിവരങ്ങള്‍ മായ്ച്ചിരുന്നു. ഈ ചാറ്റിലെ വിവരങ്ങള്‍ എന്‍.ഐ.എ. വീണ്ടെടുത്തിട്ടുണ്ട്. രണ്ടു ടി.ബിയോളം ഡേറ്റയാണ് എന്‍.ഐ.എ. പിടിച്ചെടുത്തത്.

അതേസമയം ചോദ്യംചെയ്യലിനു ഹാജരാകാന്‍ കൊച്ചി സ്മാര്‍ട്ട്‌സിറ്റി സി.ഇ.ഒ. മനോജ് നായര്‍ക്ക് ഇ.ഡിയുടെ സമന്‍സ യച്ചു . കഴിഞ്ഞ ദിവസം ഹാജരാകാനായിരുന്നു നോട്ടീസെങ്കിലും അദ്ദേഹം അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് മറ്റൊരു ദിവസം അറിയിക്കാന്‍ ഇ.ഡി. നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മനോജ് നായര്‍ പൂനയിലാണ്. സ്മാര്‍ട്‌സിറ്റിയുടെ ഭൂമി റിയല്‍ എസ്‌റ്റേറ്റ് ഇടപാടില്‍ മറിച്ചുവിറ്റെന്നാണ് പരാതി. കെ-ഫോണ്‍, ഇ-മൊബിലിറ്റി, ഡൗണ്‍ടൗണ്‍, സ്മാര്‍ട്‌സിറ്റി പദ്ധതികളുടെ മറവില്‍ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന് ഇ.ഡി. പരിശോധിക്കുന്നത്. ഇടപാടുകളില്‍ ശിവശങ്കറിനു പങ്കുള്ളതായി ആരോപണമുണ്ട്

സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ല്‍ കോ​​​ഫെ​​​പോ​​​സ ചു​​​മ​​​ത്തി ക​​​രു​​​ത​​​ല്‍ ത​​​ട​​​ങ്ക​​​ലി​​​ലാ​​​ക്കി​​​യ​​​തി​​​നെ​​​തി​​​രെ സ്വ​​​പ്ന സു​​​രേ​​​ഷ് ന​​​ല്‍​കി​​​യ അ​​​പ്പീ​​​ല്‍ കോ​​​ഫെ​​​പോ​​​സ ബോ​​​ര്‍​ഡ് വി​​​ധി പ​​​റ​​​യാ​​​ന്‍ മാ​​​റ്റി. ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി​​​മാ​​​രാ​​​യ ജ​​​സ്റ്റീ​​​സ് എ.​​​എം. ഷെ​​​ഫീ​​​ഖ്, ജ​​​സ്റ്റീ​​​സ് സു​​​നി​​​ല്‍ തോ​​​മ​​​സ്, ജ​​​സ്റ്റീ​​​സ് എ. ​​​ഹ​​​രി​​​പ്ര​​​സാ​​​ദ് എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ബോ​​​ര്‍​ഡാ​​​ണ് അ​​​പ്പീ​​​ല്‍ വാ​​​ദം കേ​​​ട്ട് വി​​​ധി പ​​​റ​​​യാ​​​ന്‍ മാ​​​റ്റി​​​യ​​​ത്.