Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

നൈ​ജീ​രി​യാ​യി​ലെ ഇ​സ്‌ലാമി​ക ഭീ​ക​ര​പ്ര​സ്ഥാ​ന​മാ​യ ബൊ​ക്കോ ഹ​റാം 15 പേ​രെ കൊ​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്.

വാ​ഷിം​ഗ്ട​ണ്‍.ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം നൈ​ജീ​രി​യാ​യി​ലെ ഇ​സ്‌ലാമി​ക ഭീ​ക​ര​പ്ര​സ്ഥാ​ന​മാ​യ ബൊ​ക്കോ ഹ​റാം 15 പേ​രെ കൊ​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ബോ​ര്‍​ണോ സം​സ്ഥാ​ന​ത്ത് ഒ​രു സൈ​നി​ക വാ​ഹ​ന​വ്യൂ​ഹ​ത്തെ ആ​ക്ര​മി​ച്ച്‌ ആ​റു പേ​രെ കൊ​ല്ലു​ക​യും 26 പേ​രെ പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും ചെ​യ്തു.

നി​ര​വ​ധി ആ​ളു​ക​ളെ കാ​ണാ​താ​യി​ട്ടു​ണ്ട്. അ​ന്നു​ത​ന്നെ ബോ​ര്‍​ണോ സം​സ്ഥാ​ന​ത്തെ ഗ​വ​ര്‍​ണ​റു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു​നേ​രേ ബാ​ഗാ പ​ട്ട​ണ​ത്തി​ന​ടു​ത്തു വ​ച്ചു ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹ​യാ​ത്രി​ക​രാ​യ ഒ​ന്‍​പ​തു​പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ബോ​ക്കോ ഹ​റാം ഗ​വ​ര്‍​ണ​റെ വ​ധി​ക്കാ​ന്‍ ഇ​ക്കൊ​ല്ലം ന​ട​ത്തി​യ മൂ​ന്നാ​മ​ത്തെ ശ്ര​മ​മാ​യി​രു​ന്നു ഇ​ത്.

വ​ട​ക്ക​ന്‍ നൈ​ജീ​രി​യാ​യി​ല്‍ കാ​ലി​ഫേ​റ്റ് സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​അ​രും​കൊ​ല​ക​ള്‍. തീ​വ്ര​വാ​ദി​ക​ള്‍​ക്കെ​തി​രേ അ​ന്ത​ര്‍​ദേ​ശീ​യ മു​ന്നേ​റ്റ​മു​ണ്ടെ​ങ്കി​ലും അ​വ​ര്‍ സ​ര്‍​ക്കാ​ര്‍, സൈ​നി​ക കേ​ന്ദ്ര​ങ്ങ​ളെ ആ​ക്ര​മി​ക്കാ​നും ആ​ളു​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​നും കൊ​ല്ലാ​നും ഇ​ത​ര​മ​ത​സ്ഥ​രു​ടെ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ ത​ക​ര്‍​ക്കാ​നും ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പു​തി​യ അം​ഗ​ങ്ങ​ളെ ചേ​ര്‍​ക്കു​ന്ന​തു ത​ട​യാ​ന്‍ സ​ര്‍​ക്കാ​രി​നു ക​ഴി​യു​ന്നി​ല്ലെ​ങ്കി​ല്‍ ബോ​ക്കോ ഹ​റാ​മി​നെ അ​മ​ര്‍​ച്ച ചെ​യ്യു​ന്ന​തു ദു​ഷ്ക​ര​മാ​യി​രി​ക്കും എ​ന്നാ​ണു വി​ല​യി​രു​ത്ത​ല്‍.

വടക്കുകിഴക്കൻ നൈജീരിയയിൽ സജീവമായ ഒരു തീവ്രവാദ ഇസ്ലാമിക പ്രസ്ഥാനമാണ് ബോക്കോ ഹറാം. ചാർജ്, നൈഗർ, കാമറൂൺ എന്നിവിടങ്ങളിലും ഇവർക്ക് ശക്തമായ സാനിധ്യമുണ്ട്.  ഇസ്ലാമിക് ഭരണവും ശരീഅത്ത് നിയമവും സ്ഥാപിക്കുക എന്നതാണ് ബൊക്കോ ഹറാമിൻ്റെ ലക്ഷ്യം.

2000ത്തിൻ്റെ തുടക്കത്തിൽ മുഹമ്മദ് യൂസഫണ് ബോക്കോ ഹറാം സ്ഥാപിച്ചത് അതിന് ശേഷം സ്കൂളുകൾ, സുരക്ഷാ സേന, സർക്കാർ ഏജൻസികൾ, പള്ളികൾ എന്നിവയ്‌ക്കെതിരായ തീവ്രവാദ ഗ്രൂപ്പിന്റെ ആക്രമണത്തിൽ ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. ലക്ഷക്കണക്കിന് നൈജീരിയക്കാർ പലായനം ചെയ്യേണ്ടി വന്നു.